ADVERTISEMENT

കാൻ ഫിലിം ഫെസ്റ്റിവലിലെ ചുവന്ന പരവതാനിയിലും യുക്രെയിനിലെ അക്രമണങ്ങൾക്കെതിരെ പ്രതിഷേധം. ഫെസ്റ്റിനെത്തിയ ഒരു സ്ത്രീ അര്‍ധ നഗ്നയായാണ് വേദിയിൽ പ്രതിഷേധിച്ചത്.  യുക്രേനിയൻ പതാകയുടെ നിറത്തിൽ, ‘ഞങ്ങളെ ബലാത്സംഗം ചെയ്യുന്നത് നിർത്തുക’ എന്ന് ശരീരത്തിൽ എഴുതി പ്രദർശിപ്പിച്ചാണ് പ്രതിഷേധം നടത്തിയത്.

cannes

 

ചുവന്ന നിറമുള്ള അടിവസ്ത്രം മാത്രം ധരിച്ച പ്രതിഷേധക്കാരി മുദ്രാ വാക്യങ്ങൾ വിളിക്കുകയും ഫോട്ടോഗ്രായ്ക്ക് പോസ് ചെയ്യുകയും ചെയ്തു. ഇതോടെ അവരെ ഗാർഡുകള്‍ വേദിയിൽ നിന്ന് നീക്കി. ഇദ്രിസ് എൽബയെ നായകനാക്കി ജോർജ് മില്ലർ സംവിധാനം ചെയ്ത ത്രീ തൗസൻഡ് ഇയേഴ്സ് ഓഫ് ലോങ്ങിങ് എന്ന ചിത്രത്തിന്റെ റെഡ് കാർപ്പറ്റ് ചടങ്ങ് നടക്കുന്നതിനിടെയാണ് നാടകീയ സംഭവം ഉണ്ടാകുന്നത്. നടി ടിൽഡ സ്വിന്റണും ഇദ്രിസ് എൽബയും ഉൾപ്പെടെയുള്ള അതിഥികളുടെ പരേഡിനെ പ്രശ്നം തടസ്സപ്പെടുത്തി.

 

ഇദ്രിസ് എൽബ, അദ്ദേഹത്തിന്റെ ഭാര്യ സബ്രീന ധോവർ, നടി ടിൽഡ സ്വിന്റൺ, സംവിധായകൻ ജോർജ് മില്ലർ എന്നിവർ റെഡ് കാർപ്പറ്റിലേക്ക് നടന്നടുക്കവേ അജ്ഞാതയായ  സ്ത്രീ വേദിയിലേക്ക് ഓടിവരികയും ശക്തിയായി കരയുകയും ചെയ്തു. തുടർന്ന് വസ്ത്രങ്ങൾ അഴിച്ചുമാറ്റുകയും റെഡ് കാർപ്പറ്റിലൂടെ മുട്ടിലിഴഞ്ഞ് കരയുകും ചെയ്തു. ഓടിയെത്തിയ സുരക്ഷാ ജീവനക്കാർ ഇവരെ കറുത്ത കോട്ട് ധരിപ്പിക്കുകയും വേദിക്ക് പുറത്തേക്ക് കൊണ്ടുപോവുകയും ചെയ്തു.

 

ചൊവ്വാഴ്ച കാൻ ഉദ്ഘാടന ചടങ്ങിൽ രാജ്യത്തിന് സഹായത്തിനായി യുക്രെയ്ന്‍ പ്രസിഡന്‍റ് സെലന്‍സ്കി വിഡിയോ അഭ്യർത്ഥന നടത്തിയിരുന്നു. സിനിമയും യാഥാര്‍ഥ്യവുമായി ബന്ധപ്പെട്ട് കിടക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം ‘മനുഷ്യന്‍റെ വെറുപ്പ് അവസാനിക്കും, ഏകാധിപതികള്‍ തുലയും, ജനങ്ങളില്‍ നിന്ന് അവര്‍ കൈക്കലാക്കിയ അധികാരം തിരികെ ജനങ്ങളിലേക്ക് തന്നെ എത്തിച്ചേരും. മനുഷ്യന്‍ മരിക്കുന്ന കാലത്തോളം സ്വാതന്ത്ര്യവും നശിക്കുകയില്ല’ എന്ന ചാപ്ലിന്‍റെ ദി ഡിക്റ്റേറ്ററിലെ പ്രശസ്തമായ വാചകമാണ് സന്ദേശത്തില്‍ ഉപയോഗിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com