സിദ്ധാർഥ് ശിവയ്ക്കും കൃഷാന്ദിനും പത്മരാജന്‍ ചലച്ചിത്ര പുരസ്‌കാരം

HIGHLIGHTS
  • സാഹിത്യപുരസ്‌കാരം അംബികാസുതന്‍ മങ്ങാടിനും വി. ഷിനിലാലിനും
krishant
കൃഷാന്ദ്, സിദ്ധാർഥ് ശിവ
SHARE

2021 ലെ മികച്ച കഥ, നോവല്‍, സംവിധാനം തിരക്കഥ എന്നിവയ്ക്കുള്ള പി.പത്മരാജന്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ‘ആണ്’ എന്ന ചിത്രം സംവിധാനം ചെയ്ത സിദ്ധാര്‍ഥ് ശിവയ്ക്കും ‘ആവാസവ്യൂഹം’ സംവിധാനം ചെയ്ത കൃഷാന്ദിനുമാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം. 25000 രൂപയും ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. ആവാസവ്യൂഹത്തിന്റെ പേരില്‍ കൃഷാന്ദ് മികച്ച തിരക്കഥാകൃത്തായി. 15000 രൂപയും പ്രശസ്തിപത്രവും ശില്‍പുമാണ് അവാര്‍ഡ്.

സാഹിത്യപുരസ്‌കാരങ്ങളില്‍ മികച്ച നോവലിനുള്ള 20000 രൂപയുടെ അവാര്‍ഡ് 124 രചിച്ച വി.ഷിനിലാല്‍ നേടി. അംബീകാസുതന്‍ മങ്ങാടെഴുതിയ കാരകൂളിയന് മികച്ച ചെറുകഥയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. 15000 രൂപയും ശില്‍പവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.

ബീനാ പോള്‍ ചെയര്‍പഴ്‌സണും വിപിന്‍ മോഹന്‍ വിജയകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്. ഡോ.വി രാജകൃഷ്ണന്റെ അധ്യക്ഷതയില്‍ ഡോ പി.എസ് ശ്രീകലയും പ്രദീപ് പനങ്ങാടും ചേര്‍ന്ന ജൂറിയാണ് സാഹിത്യപുരസ്‌കാരങ്ങള്‍ നിശ്ചയിച്ചത്.

അവാര്‍ഡുകള്‍ പിന്നീട് വിതരണം ചെയ്യുമെന്ന് പദ്മമരാജന്‍ ട്രസ്റ്റ് ചെയര്‍മാന്‍ വിജയകൃഷ്ണന്‍ ജനറല്‍സെക്രട്ടറി പ്രദീപ് പനങ്ങാട് സെക്രട്ടറി എ. ചന്ദ്രശേഖര്‍ എന്നിവര്‍ അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

35 ന്റെ ചെറുപ്പത്തിൽ കോട്ടയത്തെ മുത്തച്ഛൻ ഓട്ടോറിക്ഷ

MORE VIDEOS
FROM ONMANORAMA