ADVERTISEMENT

‘സിനിമയിലെ ചുംബന രംഗങ്ങൾ വരുമ്പോൾ നായികയെ മാത്രം വിമർശിക്കുന്ന രീതി ശരിയല്ല. ലിപ് ലോക്ക് ചെയ്യുന്ന നായികയ്ക്കുനേരെ മാത്രം വിമർശനം ഉയരുന്നത് നിർഭാഗ്യകരമാണ്. മറുവശത്തുള്ള ആളുടെ പ്രകടനത്തെ ആരും വിമർശനാത്മകമായി കാണുന്നില്ല. വിമർശനം എപ്പോഴും നായികയ്ക്കും നായികയുടെ കുടുംബത്തിനുമാണ്’ – കാര്യങ്ങൾ തുറന്നു പറയുന്ന നായികയാണ് ദുർഗാകൃഷ്ണ.

വിവാഹശേഷം ദുർഗ അഭിനയിക്കുന്ന ആദ്യ ചിത്രമാണ് ഉടൽ. ചിത്രത്തിന്റെ സംവിധായകൻ രതീഷ് രഘുനന്ദൻ കഥയുടെ ത്രെഡ് പറഞ്ഞത് ഫോണിലൂടെയായിരുന്നു. കഥ കേട്ടപ്പോൾ തന്നെ സ്വീകരിച്ചു.

‘ഉടലിലെ ഷൈനി എന്ന കഥാപാത്രം അമ്മയായും ഭാര്യയായും മരുമകളായും ഒപ്പം കാമുകിയുമായാണ് ചിത്രത്തിലെത്തുന്നത്. തന്റേതായ ശരികളിലൂടെ യാത്ര ചെയ്യുന്നവളാണ്. അവളുടെ ശരികൾ മറ്റുള്ളവർക്കു തെറ്റായി തോന്നിയേക്കാം. എങ്കിലും അവൾ മുന്നോട്ടു പോകുന്നു. നാട്ടിൻപുറത്തുകാരിയായ ഒരു സാധാരണ പച്ചയായ സ്ത്രീയാണ് അവൾ’ –ദുർഗ പറഞ്ഞു

 

ആക്‌ഷൻ അടിപൊളി

 

എന്റെ സിനിമാ കരിയറിലെ ആദ്യ ത്രില്ലർ ചിത്രമാണ് ഉടൽ. സിനിമയിലെ സംഘട്ടനം കൈകാര്യം ചെയ്തതു മാഫിയ ശശിയാണ്. ആദ്യദിവസം അദ്ദേഹമെത്തിയത് എനിക്കുള്ള ഡ്യൂപ്പുമായിട്ടായിരുന്നു. എന്നാൽ ഡ്യൂപ്പില്ലാതെ ചെയ്യാനായിരുന്നു എനിക്കു താൽപര്യം. അക്കാര്യം അദ്ദേഹത്തെ അറിയിച്ചു. അദ്ദേഹം വളരെ സന്തോഷത്തോടെ എന്റെ ആഗ്രഹത്തിനൊപ്പം നിന്നു. അങ്ങനെ ആക്‌ഷൻ മുഴുവനും സ്വന്തമായി ചെയ്യുകയായിരുന്നു. പ്രത്യേകിച്ച് തയാറെടുപ്പുകളൊന്നും നടത്തിയിരുന്നില്ല. ചിത്രീകരണത്തിനിടയിൽ ഒട്ടേറെ തവണ പരുക്കേറ്റിരുന്നു. തലയ്ക്ക് അടിയേറ്റ് ബോധം പോയ സംഭവവും ഉണ്ടായി. കാലിനു ചതവുപറ്റിയതും ബുദ്ധിമുട്ടുണ്ടാക്കി. എങ്കിലും ചിത്രീകരണം നിർത്തിവയ്ക്കേണ്ട സാഹചര്യമുണ്ടായില്ല. സംവിധായകൻ ആക്‌ഷൻ പറഞ്ഞുകഴിയുമ്പോൾ എല്ലാ വേദനകളും മറക്കും. പ്രതിരോധത്തിനുവേണ്ടിയുള്ള സംഘട്ടനങ്ങളാണു ഷൈനിയുടെ കഥാപാത്രം നടത്തുന്നത്. ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരുമായിട്ടുള്ള ഫൈറ്റായിരുന്നു കൂടുതൽ.

 

ഇന്റിമേറ്റ് സീനുകൾ

 

സിനിമയിലെ പ്രധാനഘടകങ്ങളിലൊന്നാണ് ഇതിലെ ഇന്റിമേറ്റ് സീൻ. സിനിമയെ ഹോട്ട് ആൻഡ് സ്പൈസി ആക്കാൻവേണ്ടിയല്ല ചിത്രത്തിൽ ഇത് ഉൾപ്പെടുത്തിയത്. കഥയ്ക്ക് അത്രമാത്രം അത്യാവശ്യമായതുകൊണ്ടാണ്. ഈ ഒരു സീനിന്റെ പേരിൽ ഇത്രയും ശക്തമായ കഥയെയും കഥാപാത്രത്തെയും വേണ്ടെന്നുവയ്ക്കാൻ ആവില്ല. ലൊക്കേഷനിൽ മോണിറ്ററിനു മുൻപിൽ ഭർത്താവുമുണ്ടായിരുന്നു. മുൻപു െചയ്ത ഒരു ചിത്രത്തിലെ പാട്ടുസീനിൽ ലിപ് ലോക്ക് ചെയ്തതിന്റെ പേരിൽ അദ്ദേഹത്തിനു നേരെ വരെ വിമർശനം ഉയർന്നിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com