ആ വിഷയത്തിൽ ധ്യാൻ ക്ഷമ പറഞ്ഞില്ലേ, വിജയ് ബാബു പേര് പറഞ്ഞത് തെറ്റ്: ദുർഗ കൃഷ്ണ

durga
SHARE

ധ്യാൻ ശ്രീനിവാസൻ മീ ടൂ മൂവ്മെന്റിനെ പുച്ഛിച്ചുസംസാരിച്ചുവെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് ദുർഗ കൃഷ്ണ.  അദ്ദേഹത്തിന്റെ സംസാര ശൈലി അങ്ങനെയാണെന്നും ആ വാക്കുകൾ ആരെയെങ്കിലും വേദനപ്പിച്ചെങ്കിൽ അതിന് ക്ഷമ ചോദിക്കുന്നുവെന്ന് ധ്യാൻ മറ്റൊരഭിമുഖത്തിൽ പറഞ്ഞതായും ദുർഗ പറഞ്ഞു. ഉടൽ സിനിമയുടെ റിലീസിനോടനുബന്ധിച്ചു നടന്ന  പ്രസ് മീറ്റിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ദുർഗ കൃഷ്ണ തന്റെ അഭിപ്രായം പങ്കുവച്ചത്. 

‘‘ധ്യാൻ ചേട്ടൻ (ധ്യാൻ ശ്രീനിവാസൻ) മീ ടൂ വിനെക്കുറിച്ച് പറഞ്ഞ വിഡിയോ ഞാൻ കണ്ടിട്ടില്ല. പക്ഷേ അദ്ദേഹം ക്ഷമ ചോദിച്ചുകൊണ്ടുള്ള ഒരു വിഡിയോ ഞാൻ കണ്ടിരുന്നു.  ധ്യാൻ ചേട്ടൻ മീ ടൂവിനെ പുച്ഛിച്ചുകൊണ്ടു സംസാരിച്ചതാണെന്നു എനിക്ക് തോന്നുന്നില്ല.  അദ്ദേഹത്തിന്റെ സംസാര ശൈലി അങ്ങനെയാണ്.  സെറ്റിലാണെങ്കിലും എല്ലാവരുമായും അത്തരത്തിലാണ് അദ്ദേഹം സംസാരിക്കുക.  ഇനിയിപ്പോ അദ്ദേഹത്തിന്റെ സംസാരം ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ അദ്ദേഹം ക്ഷമ ചോദിച്ചിട്ടുണ്ടല്ലോ.’’–ദുർഗ പറയുന്നു.  

വിജയ് ബാബുവിനെതിരെ മീ ടൂ ആരോപണം വന്നിട്ട് ഒരു പ്രതികരണവും രേഖപ്പെടുത്തിയില്ലല്ലോ എന്ന ചോദ്യത്തിന് ദുർഗ പ്രതികരിച്ചതിങ്ങനെ: ഈ വിഷയത്തിൽ ആരുടെ ഭാഗത്താണ് തെറ്റ് എന്ന് എനിക്കറിയില്ല, വിജയ് ബാബു സാറിന്റെ ഭാഗത്താണോ തെറ്റ് എന്ന് എവിടെയും തെളിഞ്ഞിട്ടില്ല.  പ്രൂവ് ചെയ്യാതെ ഒരാളെ  കുററം പറഞ്ഞു കഴിഞ്ഞിട്ട് അയാൾ തെറ്റുകാരനല്ല അല്ല എന്ന് തെളിഞ്ഞാൽ നമ്മൾ വിഷമിക്കേണ്ടി വരില്ലേ.  എനിക്ക് കൃത്യമായ ധാരണയുള്ള കാര്യങ്ങളിൽ ഞാൻ എന്റെ അഭിപ്രായം രേഖപ്പെടുത്താറുണ്ട്.  പക്ഷേ അദ്ദേഹം പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിയത് മോശമാണ്.  പേര് വെളിപ്പെടുത്തി അവരെ ഇത്തരമൊരു സാഹചര്യത്തിൽ എത്തിക്കാൻ പാടില്ലായിരുന്നു. അത് തെറ്റായിപ്പോയി.

സിനിമയിലെ ചുംബനംരഗത്തിനെതിരെ വരുന്ന വിമർശനങ്ങളിലും ദുർഗ തന്റെ നിലപാട് തുറന്നുപറയുകയുണ്ടായി.

‘‘ഞാൻ വായുവിൽ നോക്കിയല്ല ഉമ്മ വയ്ക്കുന്നത്. എന്റെ കൂടെ മറ്റൊരു അഭിനേതാവ് കൂടിയുണ്ട്. പക്ഷേ വിമർശനങ്ങള്‍ വരുമ്പോൾ അത് എനിക്കെതിരെ മാത്രം. കൂടെ അഭിനയിച്ച മറ്റേ ആള്‍ക്ക് ഒരു കുഴപ്പവുമില്ല. ഞാൻ ആ രംഗത്തതിൽ അഭിനയിച്ചതുകൊണ്ട് എന്റെ കുടുംബക്കാർ മുഴുവൻ വൃത്തികെട്ടവരും മറ്റേ ആളുടെ കുടുംബം രക്ഷകരും ആകുന്ന അവസ്ഥ. അതാണ് ഞാൻ പറഞ്ഞത്, വായുവിൽ നോക്കിയല്ല ഉമ്മ വയ്ക്കുന്നതെന്ന്. അതുകൊണ്ട് ഇത്തരം പ്രവണതകൾ ശരിയല്ല.’’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA