വീണ്ടും വില്ലനായി ഫഹദ്?; മാമന്നൻ ലുക്ക് പുറത്ത്

maamannan
SHARE

പരിയേറും പെരുമാൾ, കർണൻ എന്നീ ചിത്രങ്ങൾക്കു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ഫഹദ് ഫാസിൽ വില്ലൻ വേഷത്തിലെത്തുന്നു. ഉദയനിധി സ്റ്റാലിൻ നായകനാകുന്ന സിനിമയിൽ കീർത്തി സുരേഷ് ആണ് നായിക. ശക്തമായ കഥാപാത്രവുമായി വടിവേലുവും അഭിനയിക്കുന്നു. മാമന്നൻ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ സെറ്റിൽ ഫഹദ് ജോയിൻ ചെയ്തു. 

എ.ആർ. റഹ്മാൻ ആണ് സംഗീതം. തേനി ഈശ്വർ ആണ് ഛായാഗ്രഹണം.

2017-ൽ വേലൈക്കാരൻ എന്ന ചിത്രത്തിലൂടെയാണ് ഫഹദ് തമിഴിൽ എത്തുന്നത്. പിന്നീട് സൂപ്പർ ഡീലക്സ് എന്നൊരു ചിത്രത്തിലും അഭിനയിച്ചു. കഴിഞ്ഞ വർഷം അല്ലു അർജുൻ ചിത്രം ‘പുഷ്പ’യിലൂടെ താരം തെലുങ്കിലും അരങ്ങേറ്റം നടത്തിയിരുന്നു. ചിത്രത്തിൽ വില്ലനായി എത്തിയ ഫഹദിന്റെ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA