ADVERTISEMENT

താരസംഘടനയായ അമ്മയ്ക്കെതിരെ രൂക്ഷ പരിഹാസവുമായി നടന്മാരായ ഹരീഷ് പേരടിയും ഷമ്മി തിലകനും. പീഡനക്കേസിൽ പ്രതിയായ നടനും നിർമാതാവുമായ വിജയ് ബാബു താരസംഘടനയിൽ തുടരുന്നതിലുള്ള എതിർപ്പാണ് ഹരീഷ് പേരടി വ്യക്തമാക്കുന്നത്. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വിജയ് ബാബുവിന് അംഗത്വമുണ്ടാകും. എന്നാൽ അമ്മ മീറ്റിങ് മൊബൈലിൽ ചിത്രീകരിച്ച ഷമ്മി തിലകന് അച്ചടക്ക സമിതിയിൽ ഹാജരാകണം എന്നതാണ് അമ്മയുടെ നിലപാടെന്ന് ഹരീഷ് പേരടി വിമർശിക്കുന്നു.

തല്ലേണ്ടവരെ തല്ലിയും തലോടേണ്ടവരെ തലോടിയും വളർത്തുന്ന ആധുനിക രക്ഷാകർതൃത്വമാണ് താരസംഘടനയുടേത് എന്ന പേരടിയുടെ ഫെയ്സ്ബുക് കുറിപ്പ് മാനിഷാദാ എന്ന ശ്ലോകം തലക്കെട്ടാക്കി ഷമ്മി തിലകൻ പങ്കുവച്ചു.

‘രാജ്യം പാസ്പോർട്ട് റദ്ദാക്കി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചാലും വിജയ്ബാബുവിന് A.M.M.A യിൽ മെമ്പർഷിപ്പുണ്ടാകും... പക്ഷേ മീറ്റിങ് മൊബൈലിൽ ചിത്രികരിച്ച ഷമ്മി തിലകൻ അച്ചടക്ക സമിതിയെന്ന കോമഡി സമിതിക്കു മുന്നിൽ ഹാജരായ് പറ്റൂ. കാരണം അച്ചടക്കമില്ലാതെ ഞങ്ങൾക്ക് മുന്നോട്ടു പോവാൻ പറ്റില്ല....A.M.M.A ഡാ... സംഘടന.. ഡാ. .ഇത് മക്കളെ രണ്ട് തട്ടിൽ നിർത്തുന്നതല്ല തല്ലേണ്ടവരെ തല്ലിയും തലോടേണ്ടവരെ തലോടിയും വളർത്തുന്ന ആധുനിക രക്ഷാകർതൃത്വമാണ്... ഈ സംഘടനയെ ഞങ്ങൾ വിളിക്കുന്ന പേര് അമ്മയെന്നാണ്.. പേറ്റുനോവറിഞ്ഞവരും വളർത്തുനോവറിഞ്ഞവരുമായ എല്ലാ അമ്മമാരും ക്ഷമിക്കുക.’–ഹരീഷ് പേരടി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com