ADVERTISEMENT

ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ ആരും അറിയാതെ പറഞ്ഞുപോകുന്ന വാക്കാണ് ‘ആ.. ചാമ്പിക്കോ..’. മമ്മൂട്ടി ചിത്രം ഭീഷ്മപർവത്തിലെ വൈറൽ ഡയലോഗ് പറയാൻ മമ്മൂട്ടിയോട് തന്നെ പൊതുവേദിയിൽ ആവശ്യപ്പെട്ടാൽ എങ്ങനെയുണ്ടാകും. അത്തരമൊരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്. 

 

ഒരു പരിപാടിക്കിടെ പൊതുവേദിയിൽ ഗ്രൂപ്പ് ഫോട്ടോയ്ക്ക് നിൽക്കുമ്പോഴാണ് ‘ചാമ്പിക്കോ’ ഡയലോഗ് പറയുമോ എന്ന് മമ്മൂട്ടിയോട് ആവശ്യപ്പെട്ടത്. മഞ്ജുവാരിയരും ഒപ്പമുണ്ടായിരുന്നു. ചിരിയോടെ തന്നെ അദ്ദേഹം മറുപടി െകാടുത്തു. ‘നിങ്ങൾ തന്നെ പറഞ്ഞാൽ‌ മതിയെന്ന്’. ഡയലോഗ് മമ്മൂട്ടി തന്നെ പറയണമെന്ന് വാശി പിടിക്കുന്ന കാണികളെയും വിഡിയോയിൽ കാണാം.

 

ഒടുവിൽ പി.വിജയൻ ഐപിഎസിന് മമ്മൂട്ടി മൈക്ക് കൈമാറുകയും അദ്ദേഹം ചാമ്പിക്കോ ഡയലോഗ് പറയുകയുമായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com