777 ചാര്‍ളിയുടെ ലോഞ്ചിൽ തിളങ്ങി ചാർളി എന്ന നായ; വിഡിയോ

777-movie
SHARE

അഞ്ച് വർഷം നീണ്ട യാത്രയാണ് 777 ചാർളി എന്ന സിനിമയെന്ന് സംവിധായകൻ കിരൺ രാജ്. മൂന്ന് വർഷത്തെ ഷൂട്ടിന് ശേഷമാണ് അവസാനം ചിത്രം തിയറ്ററുകളിലെത്തുന്നതെന്നും ലോകം മുഴുവനുളള ആളുകളിലേയ്ക്ക് അവസാനം ചാർളി എത്തുമ്പോൾ വളരെ സന്തോഷമുണ്ടെന്നും കിരണ്‍ പറഞ്ഞു. കൊച്ചിയിൽ സംഘടിപ്പിച്ച 777 ചാര്‍ളി പ്രസ് മീറ്റിലാണ് കിരൺ ഇക്കാര്യം പറഞ്ഞത്. നടൻ രക്ഷിത് ഷെട്ടി, ലിസ്റ്റിൻ സ്റ്റീഫൻ, ഡോഗ് ട്രെയിനറായ പ്രമോദ് എന്നിവർ പ്രസ് മീറ്റിൽ പങ്കെടുത്തു.

കന്നഡ സൂപ്പർതാരം രക്ഷിത്‌ ഷെട്ടിയെ നായകനാക്കി മലയാളിയായ കിരൺ രാജ്‌ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘777 ചാർളി’. അതിമനോഹരമായ ട്രെയിലറാണ് അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. ചിത്രം ജൂൺ 10ന്‌ റിലീസിനെത്തും. മലയാളം, കന്നഡ, തമിഴ്‌, തെലുങ്ക്‌, ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലാകും ചിത്രം റിലീസിനെത്തുക. പൃഥ്വിരാജ് പ്രൊഡക്‌ഷൻസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.

പരുക്കനും ഏകാകിയുമായ ധർമ്മ എന്ന യുവാവിന്റെ ജീവിതത്തിലേയ്ക്ക്‌ ചാർലി എന്ന നായ്ക്കുട്ടി കടന്നു വരുന്നതും അത് ധർമ്മയുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളുമാണ് ഇതിവൃത്തം. മനുഷ്യനും വളർത്തുനായയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ കൂടിയാണ് ചിത്രത്തിലൂടെ ചർച്ച ചെയ്യുന്നത്‌.

'777 ചാർളി'യുടെ മലയാളം പതിപ്പ്‌ പൃഥ്വിരാജും തമിഴ് പതിപ്പ്‌ കാർത്തിക്‌ സുബ്ബരാജും‌‌ം തെലുങ്ക്‌ പതിപ്പ്‌ നാനിയുമാണ്‌ അതാത്‌ ഭാഷകളിൽ വിതരണം‌ ഏറ്റെടുത്തിരിക്കുന്നത്‌. പരംവഹ് സ്റ്റുഡിയോയുടെ ബാനറിൽ ജി.എസ്. ഗുപ്തയും രക്ഷിത് ഷെട്ടിയും ചേർന്നാണ് നിർമാണം വഹിച്ചിരിക്കുന്നത്.‌ സംഗീത ശൃംഗേരിയാണ്‌ ചിത്രത്തിലെ നായികാ കഥാപാത്രത്തെ അതരിപ്പിച്ചിരിക്കുന്നത്. രാജ് ബി ഷെട്ടി, ഡാനിഷ് സൈട്ട്, ബോബി സിംഹ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

മലയാളിയായ നോബിൻ പോളാണ്‌ ചിത്രത്തിനു സംഗീതം നൽകിയിരിക്കുന്നത്. വിവിധ ഭാഷകളിലെ വരികൾ ഒരുക്കിയിരിക്കുന്നത് മനു മഞ്ജിത്, ടിറ്റോ പി തങ്കച്ചൻ, അഖിൽ എം ബോസ്, ആദി എന്നിവരാണ്. ഛായാഗ്രഹണം: അരവിന്ദ് എസ് കശ്യപ്, എഡിറ്റിങ്: പ്രതീക് ഷെട്ടി, ഡയറക്ഷൻ ടീം: ശരത് മല്ലേഷ്, സൗരഭ് എ കെ, നിമിഷ കന്നത്ത്, കാർത്തിക് വട്ടികുട്ടി, ദാമിനി ധൻരാജ്, പ്രസാദ് കാന്തീരവ, നിതിൻ രാമചന്ദ്ര, രക്ഷിത് കൗപ്പ് എന്നിവർ, മീഡിയ പാർട്ണർ: മൂവി റിപ്പബ്ലിക്‌, പിആർഓ: മഞ്ജു ഗോപിനാഥ്, മാർക്കറ്റിങ്: ഹെയിൻസ്‌

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA