ക്യാംപസ് ത്രില്ലറായി ‘ഹയ’ എത്തുന്നു; ചിത്രീകരണം അവസാനഘട്ടത്തിൽ

haya-movie
SHARE

സിക്സ് സില്‍വര്‍ സോള്‍സ് സ്റ്റുഡിയോ നിർമിക്കുന്ന ക്യാംപസ് ത്രില്ലര്‍ ചിത്രം ' ഹയ' യുടെ ചിത്രീകരണം പൂര്‍ത്തിയാവുന്നു. ഒരു കൂട്ടം യുവതാരങ്ങളെ മലയാളത്തിനു സമ്മാനിക്കുന്ന ഈ ചലച്ചിത്രം മൈസൂര്‍, കൊച്ചി, കാഞ്ഞിരപ്പള്ളി, കുട്ടിക്കാനം തുടങ്ങിയ ലൊക്കേഷനുകളിലായി ഒറ്റ ഷെഡ്യൂളിലാണ് പൂര്‍ത്തിയാകുന്നത്.

‘ഗോഡ്സ് ഓണ്‍ കണ്‍ട്രി’ എന്ന ചിത്രത്തിനുശേഷം വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ഹയ’. കാലികപ്രധാന്യമുള്ള ശക്തമായ ഒരു പ്രമേയമാണ് സിനിമ കൈകാര്യം ചെയ്യുന്നത്. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ മനോജ് ഭാരതി ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നു.

ഗുരു സോമസുന്ദരം, ഇന്ദ്രന്‍സ്, ലാല്‍ജോസ്, ജോണി ആന്‍റണി, ശ്രീധന്യ, ശ്രീകാന്ത് മുരളി, ബിജു പപ്പന്‍, ശ്രീരാജ്, അക്ഷയ ഉദയകുമാര്‍, ലയ സിംസണ്‍, വിജയന്‍ കാരന്തൂര്‍, സണ്ണി സരിഗ തുടങ്ങിയ താരനിരയ്ക്കൊപ്പം നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.

‘നായിക നായകന്‍’ ടെലിവിഷന്‍ ഷോ ജേതാവ് ശംഭു ഒരു പ്രധാനവേഷത്തിലഭിനയിക്കുന്ന ചിത്രത്തില്‍ ഇന്ത്യയിലെ ആദ്യ വീല്‍ചെയര്‍ ടിവി ആങ്കര്‍ വീണാ വേണുഗോപാലും പങ്കുചേരുന്നു. പാട്ടുകള്‍ക്കും സംഗീതത്തിനും ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ‘ഹയ’. മസാല കോഫി ബാന്‍ഡിലെ വരുണ്‍ സുനിലാണ് സംഗീതസംവിധാനം.

ജിജു സണ്ണി ഛായാഗ്രഹണവും അരുണ്‍ തോമസ് എഡിറ്റിങ്ങും സാബുറാം കലാസംവിധാനവും നിര്‍വഹിക്കുന്നു. എസ്. മുരുകന്‍ പ്രൊഡക‌ഷന്‍ കണ്‍ട്രോളറും മുരളീധരന്‍ കരിമ്പന ഫിനാന്‍സ് കണ്‍ട്രോളറും സണ്ണി തഴുത്തല പ്രൊഡക്‌ഷന്‍ കോഡിനേറ്ററുമാണ്. കോസ്റ്റൂംസ് അരുണ്‍ മനോഹര്‍. മേക്കപ്പ് ലിബിന്‍ മോഹനന്‍.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA