ഇത്തവണ ചാട്ടം മലയുടെ മുകളിൽ നിന്നും; മിഷൻ ഇംപോസിബിൾ 7 ടീസർ
Mail This Article
×
ടോം ക്രൂസ് ചിത്രം മിഷൻ ഇംപോസിബിൾ 7: ഡെഡ് റെക്കണിങ് ടീസർ എത്തി. മിഷൻ ഇംപോസിബിൾ റോഗ് നേഷൻ, മിഷൻ ഇംപോസിബിൾ ഫാളൗട്ട് എന്നീ ചിത്രങ്ങൾക്കു ശേഷം ക്രിസ്റ്റഫർ മക്വാറി സംവിധാനം ചെയ്യുന്ന ചിത്രമാണ് മിഷൻ ഇംപോസിബിൾ 7.
രണ്ട് ഭാഗങ്ങളായാണ് മക്വയർ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. മിഷൻ ഇംപോസിബിൾ 7: ഡെഡ് റെക്കണിങ് പാർട്ട് വൺ അടുത്ത വർഷം ജൂലൈ 14നും പാർട്ട് 2 2024, ജൂൺ 28നും തിയറ്ററുകളിലെത്തും.
ടോം ക്രൂസിനൊപ്പം വിൻഗ് റാംസ്, ഹെൻറി, സൈമൺ പെഗ്, റെബേക്ക ഫെർഗസൺ, വനേസ കിർബി എന്നീ താരങ്ങൾ ഇത്തവണയുമുണ്ട്. ഹെയ്ലി ആറ്റ്വെൽ, പോം ക്ലെമെന്റീഫ്, ഷിയ വിഹാം, റോബ് ഡെലനി എന്നിവരാണ് പുതിയ അംഗങ്ങൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.