ADVERTISEMENT

ധനുഷിന്റെ ആദ്യ ഹോളിവുഡ് ചിത്രമായ ദ് ഗ്രേമാൻ ട്രെയിലർ റിലീസ് ചെയ്തു. അവഞ്ചേഴ്സ് സംവിധായകർ റൂസോ സഹോദരങ്ങൾ ഒരുക്കുന്ന ചിത്രം ആക്‌ഷൻ എന്റർടെയ്നറാകും. ചിത്രത്തിൽ സൂപ്പർ താരങ്ങളായ ക്രിസ് ഇവാൻസിനും റയാൻ ഗോസ്ലിങിനുമൊപ്പമാണ് താരമെത്തുന്നത്. അനാ ഡെ അർമാസ് ആണ് നായിക. ട്രെയിലറിലും ധനുഷ് തിളങ്ങുന്നു. ചിത്രം ജൂലൈ 22ന് നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യും. ജൂലൈ 15ന് ചുരുക്കം ചില തിയറ്ററുകളിലും സിനിമ റിലീസിനെത്തുന്നുണ്ട്.

 

ക്യാപ്റ്റന്‍ അമേരിക്ക: സിവിൽ വാർ, അവഞ്ചേഴ്സ് ഇൻഫിനിറ്റി വാർ, എൻഡ് ഗെയിം എന്നീ ചിത്രങ്ങൾക്കു ശേഷം റൂസോ സഹോദരങ്ങൾ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗ്രേ മാൻ. വാഗ്നർ മൗറ, ജെസീക്ക ഹെൻ‌വിക്, ജൂലിയ ബട്ടർ‌സ് എന്നിവരും ചിത്രത്തിന്റെ ഭാഗമാകും. 2009ൽ മാർക്ക് ഗ്രീനി എഴുതിയ ദ് ഗ്രേ മാൻ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം എടുത്തിക്കുന്നത്. ചിത്രത്തിൽ ധനുഷ് ഏത് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്ന് വ്യക്തമല്ല. ഇത് നെറ്റ്ഫ്ലിക്‌സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ് ചിത്രമായിരിക്കുമെന്നും പറയപ്പെടുന്നു.

 

ഗ്രേ മാൻ ധനുഷിന്റെ രണ്ടാമത്തെ രാജ്യാന്തര ചിത്രമാണ്. 2018ൽ കെൻ സ്കോട്ട് സംവിധാനം ചെയ്ത എക്‌സ്ട്രാ ജേർണി ഓഫ് ഫാകിർ എന്നി ചിത്രത്തിലാണ് നേരത്തെ ധനുഷ് അഭിനയിച്ചിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com