തുടർച്ചയായ രണ്ട് ചിത്രങ്ങളും നൂറ് കോടി ക്ലബ്ബിൽ കയറ്റി ശിവകാർത്തികേയൻ. ലൈക്ക പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സിബി ചക്രവർത്തി സംവിധാനം ചെയ്ത ഡോൺ ആണ് റിലീസ് ചെയ്ത് 12 ദിവസങ്ങൾക്കുള്ളിൽ നൂറ് കോടി നേടിയത്. ഇതിനു മുമ്പ് റിലീസ് ചെയ്ത ഡോക്ടറും 100 കോടി നേടിയിരുന്നു. ഇതോടെ കോളിവുഡിലെ സൂപ്പർസ്റ്റാർ പട്ടം ഒരിക്കൽ കൂടി ഉറപ്പിച്ചിരിക്കുകയാണ് താരം.
അറ്റ്ലീയുടെ ശിഷ്യനായ സിബി ചക്രവർത്തി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഡോൺ. കോമഡിയും സെന്റിമെൻസും ചേർന്ന ഡോണിൽ ചക്രവർത്തി എന്ന കഥാപാത്രത്തെയാണ് ശിവകാർത്തികേയന്‍ അവതരിപ്പിച്ചത്. ചിത്രം കണ്ട് രജനികാന്ത് അടക്കമുള്ളവർ ശിവകാർത്തികേയനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.
കേരളത്തിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. പ്രിയങ്കാ മോഹനാണു ചിത്രത്തിൽ നായിക. ശിവാങ്കി കൃഷ്ണകുമാർ, സമുദ്രക്കനി, സൂരി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം.കേരളത്തിൽ ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയ ഷിബുവിന്റെ എച്ച് ആർ പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിനെത്തിച്ചത്. പിആർഓ പ്രതീഷ് ശേഖർ.