കരൺ ജോഹറിന്റെ 50ാം പിറന്നാൾ ആഘോഷത്തിൽ തിളങ്ങി രശ്മിക മന്ദാന; വിഡിയോ

rashmika-mandanna-karan-johar
SHARE

കരൺ ജോഹറിന്റെ അൻപതാം പിറന്നാൾ ആഘോഷമാക്കി ബോളിവുഡ്. മുംബൈയിലെ യാഷ് രാജ് സ്റ്റുഡിയോസിൽ വച്ച് നടന്ന പിറന്നാള്‍ ആഘോഷത്തിൽ ആമിർ ഖാൻ, സൽമാൻ ഖാൻ, ഹൃതിക് റോഷൻ, രൺബീർ കപൂർ, വിജയ് ദേവരകൊണ്ട, സെയ്ഫ് അലിഖാൻ, കജോൾ, അനുഷ്ക ശർമ, രശ്മിക മന്ദാന, ജാൻവി കപൂർ, ഗൗരി ഖാൻ, കത്രീന കെയ്ഫ്, റാണി മുഖർജി തുടങ്ങി നിരവധി താരങ്ങൾ പങ്കെടുത്തു.

അൻപതാം പിറന്നാളിൽ ഗംഭീരമായ ഒരു പ്രഖ്യാപനവും കരൺ ആരാധകർക്കായി നടത്തി. കരിറയിലെ ആദ്യ ആക്‌ഷൻ ചിത്രം ഒരുക്കുമെന്നാണ് കരൺ അറിയിച്ചിരിക്കുന്നത്. ആലിയ ഭട്ട്, രൺവീർ സിങ് എന്നിവർ പ്രധാന വേഷത്തിൽ അവതരിപ്പിക്കുന്ന റോക്കി ഔർ റാണി കീ പ്രേം കഹാനി റീലീസും കരൺ പ്രഖ്യാപിച്ചിട്ടുണ്ട്. റോക്കി ഔർ റാണിയിൽ ധർമേന്ദ്ര, ജയ ബച്ചൻ, ഷബാന അസ്മി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. 

അടുത്ത വർഷം റോക്കി ഔർ റാണി പുറത്തിറങ്ങും. ഇതിനു ശേഷം താൻ സംവിധാനം ചെയ്യുന്ന ആദ്യ ആക്‌ഷൻ ചിത്രം ആരംഭിക്കുമെന്നും കരൺ അറിയിച്ചു. 2023 ഏപ്രിലിൽ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങും. ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ ആരൊക്കെയായിരിക്കുമെന്ന് കരൺ വ്യക്തമാക്കിയിട്ടില്ല. ഉറ്റ സുഹൃത്തായ ഷാരൂഖിനൊപ്പമായിരിക്കും കരണിന്റെ ആദ്യ ആക്‌ഷൻ ചിത്രമെന്നാണ് ആരാധകരിൽ ചിലരുടെ അനുമാനം. സിദ്ധാർഥ് മൽഹോത്രയുടെ പേരും ഉയർന്നു കേൾക്കുന്നുണ്ട്.

കൂടാതെ, കരൺ അവതാരകനായി എത്തുന്ന ടോക്ക് ഷോ കോഫി വിത്ത് കരണിന്റെ പുതിയ സീസണും ഉടൻ തുടങ്ങും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA