ADVERTISEMENT

രാജമൗലി സംവിധാനം ചെയ്ത ആർആർആർ സിനിമയിലെ മാസ് രംഗങ്ങളിലൊന്നാണ് മൃഗങ്ങളെ ആയുധമാക്കിയുള്ള ജൂനിയർ എൻടിആറിന്റെ ആക്‌ഷൻ. ഇടവേളയ്ക്കു തൊട്ടുമുമ്പുള്ള ഈ രംഗത്തിൽ കംപ്യൂട്ടർ ഗ്രാഫിക്സ് ഉപയോഗിച്ചാണ് കടുവയെയും പുലിയെയും മാനിനെയുമൊക്കെ കൊണ്ടുവരുന്നത്.

എന്നാൽ ചിത്രത്തിലെ ഈ രംഗത്തിനെതിരെ വ്യാപക വിമർശനങ്ങളും ഉയരുന്നുണ്ട്. ലോജിക്കുകൾ മാറ്റിവച്ച് ചിന്തിച്ചാലും കടുവയെയും മാനിനെയും ഒരുകൂട്ടിൽ ഇട്ടതിന്റെ കാരണം എന്തെന്നാണ് രാജമൗലിയോടുള്ള ഇവരുടെ ചോദ്യം. തന്റെ സിനിമകളിലെ ഓരോ രംഗവും സസൂക്ഷ്മം നിരീക്ഷിക്കുന്ന രാജമൗലിക്ക് ഇതെന്തു പറ്റിയെന്നും ഇത് വെട്ടിക്കളയാമായിരുന്നുെവന്നും ഒരുകൂട്ടർ പറയുന്നു.

തിയറ്ററുകളിൽ ഇതേ രംഗം വന്നപ്പോൾ കയ്യടിച്ച് ആസ്വദിച്ചവരാണ് ഇപ്പോൾ കുറ്റം പറഞ്ഞെത്തുന്നതെന്നാണ് രാജമൗലിയുടെ ആരാധകർ പറയുന്നത്. മാത്രമല്ല, വിശക്കുമ്പോൾ മാത്രം ഇര പിടിക്കുന്നവരാണ് കടുവകളെന്നും അവയ്ക്ക് ഇടയ്ക്കൊക്കെ മാംസം കൊടുക്കുന്നത് സിനിമയിൽ കാണിക്കുന്നുണ്ടെന്നും ഇവർ വാദിക്കുന്നുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com