അപ്രതീക്ഷിതമായി അനഘയെ കാൻ വേദിയിൽ കണ്ടതിന്റെ ആഹ്ലാദത്തിലാണ് ആരാധകരും. ഫ്രഞ്ച് ചിത്രമായ നവംബ്രെയുടെ സ്ക്രീനിങ്ങുമായി ബന്ധപ്പെട്ടാണ് അനഘ കാനിലെത്തിയത്.
മമ്മൂട്ടിയുടെ ഭീഷ്‌മപർവം സിനിമയിൽ റേച്ചൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായ താരമാണ് അനഘ. സൗബിൻ ഷാഹിർ സംവിധാനം ചെയ്ത പറവയാണ് ആദ്യ ചിത്രം. അതിൽ ഷെയ്‌ൻ നിഗമിന്റെ നായികയായിരുന്നു. എന്നാൽ ആദ്യം റിലീസ് ചെയ്തത് രഞ്ജൻ പ്രമോദ് സംവിധാനം ചെയ്ത രക്ഷാധികാരി ബൈജു ആണ്.
നട്‌പ് തുണൈ ആണ് ആദ്യ തമിഴ് ചിത്രം. മലയാളത്തിൽ റോസപ്പൂ എന്ന ചിത്രത്തിലും അഭിനയിച്ചു. ഗുണ 369 എന്ന ചിത്രത്തിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിച്ചിരുന്നു. ബഫൂൺ എന്ന തമിഴ് ചിത്രമാണ് നടിയുടെ പുതിയ റിലീസ്.