ADVERTISEMENT

അമ്പത്തിരണ്ടാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഭൂതകാലത്തിലെ അഭിനയത്തിന് മികച്ച നടിയായി രേവതിയെ തിരഞ്ഞെടുത്തു.  2021ലെ മികച്ച നടനുള്ള പുരസ്കാരം ബിജുമേനോനും ജോജു ജോർജും പങ്കിട്ടു. ആർക്കറിയാം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബിജു മേനോനു പുരസ്കാരം ലഭിച്ചത്. നായാട്ട്, മധുരം, തുറമുഖം, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങളിലെ അഭിനയമാണ് ജോജുവിന് നേട്ടമായത്. സംവിധായകൻ: ദിലീഷ് പോത്തൻ , ചിത്രം: ജോജി. ട്രാൻസ്ജെൻഡർ വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക അവാർഡ് നേഘ എസ്. സ്വന്തമാക്കി. ചിത്രം അന്തരം. തെരുവുജീവിതത്തിൽ നിന്നും വീട്ടമ്മയിലേയ്ക്ക് മാറുന്ന ട്രാൻസ്‌വുമൻ കഥാപാത്രത്തിന്റെ ആത്മസംഘർഷങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ച അഭിനയ മികവിനാണ് പുരസ്കാരം.

 

കൃഷാന്ദ് ആർ.കെ. സംവിധാനം ചെയ്ത ആവാസവ്യൂഹം ആണ് മികച്ച ചിത്രം. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം രണ്ട് സിനിമകൾക്കാണ്. റഹ്മാൻ ബ്രദേഴ്സ് സംവിധാനം ചെയ്ത ചവിട്ട്, താര രാമാനുജൻ സംവിധാനം ചെയ്ത നിഷിദ്ധോ എന്നീ സിനിമകൾക്കാണ് ഈ പുരസ്കാരം. മികച്ച അവലംബിത തിരക്കഥ: ശ്യാം പുഷ്കരൻ (ചിത്രം ജോജി). മികച്ച തിരക്കഥാകൃത്ത് കൃഷാന്ദ് (ചിത്രം ആവാസവ്യൂഹം). മികച്ച ഛായാഗ്രഹണം മധു നീലകണ്ഠൻ (ചിത്രം ചുരുളി). മികച്ച കഥാകൃത്ത് ഷാഹി കബീർ (ചിത്രം: നായാട്ട്). മികച്ച കുട്ടികളുടെ ചിത്രം: കാടകലം, സംവിധാനം: സഖിൽ രവീന്ദ്രൻ, മികച്ച നവാഗത സംവിധായകൻ കൃഷ്ണേന്ദു കലേഷ്, ചിത്രം: പ്രാപ്പെട.

 

മികച്ച ജനപ്രിയ ചിത്രത്തിനു ഗാനങ്ങൾക്കുമുള്ള പുരസ്കാരം ഹൃദയം നേടി. ഹിഷാം അബ്ദുൾ വഹാബ് ആണ് മികച്ച സംഗീത സംവിധായകൻ (ഗാനങ്ങൾ). ജോജിയിലെ പശ്ചാത്തല സംഗീതം ഒരുക്കിയ ജസ്റ്റിൻ വർഗീസ് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം നേടി. കളയിലെ അഭിനയത്തിലൂടെ സുമേഷ് മൂർ മികച്ച സ്വഭാവ നടനായി. ഉണ്ണിമായ പ്രസാദ് ആണ് മികച്ച സ്വഭാവനടി (ചിത്രം ജോജി). മികച്ച ബാലതാരം (ആൺ) മാസ്റ്റർ ആദിത്യൻ (ചിത്രം: നിറയെ തത്തകൾ ഉള്ള മരം), മികച്ച ബാലതാരം (പെൺ) സ്നേഹ അനു (ചിത്രം: തല). മികച്ച ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ (ഗാനം: കണ്ണീരു കടഞ്ഞു കടിഞ്ഞൂല്‍ പെറ്റുണ്ടായ, ചിത്രം: കാടകലം). മികച്ച പിന്നണി ഗായകൻ പ്രദീപ് കുമാർ (ഗാനം: രാവിൽ മയങ്ങുമീ പൂമടിയിൽ, ചിത്രം: മിന്നല്‍ മുരളി). മികച്ച ഗായിക സിത്താര കൃഷ്ണകുമാർ (ഗാനം: പാൽനിലാവിൻ പൊയ്കയിൽ, ചിത്രം: കാണെകാണെ)

 

മികച്ച ചിത്രസംയോജകൻ: മഹേഷ് നാരായണൻ , രാജേഷ് രാജേന്ദ്രൻ (ചിത്രം: നായാട്ട്). കലാസംവിധാനം ഗോകുൽ ദാസ് (ചിത്രം: തുറമുഖം), മികച്ച സിങ്ക് സൗണ്ട്: അരുൺ അശോക്, സോനു കെ.പി. (ചിത്രം: ചവിട്ട്). മികച്ച ശബ്ദമിശ്രണം: ജസ്റ്റിൻ ജോസ് (മിന്നൽ മുരളി),  മികച്ച ശബ്ദരൂപകൽപ്പന: രംഗനാഥ് രവി (ചുരുളി), മികച്ച കളറിസ്റ്റ്: ലിജു പ്രഭാകർ (ചുരുളി), മികച്ച മേക്കപ്പ് ആർടിസ്റ്റ്: രഞ്ജിത് അമ്പാടി (ആർക്കറിയാം), മികച്ച വസ്ത്രാലങ്കാരം : മെൽവി ജെ. (മിന്നൽ മുരളി), മികച്ച വിഷ്വൽ എഫക്ട്സ്: ആൻഡ്രൂ ഡിക്രൂസ് (മിന്നല്‍ മുരളി).

 

പ്രത്യേക ജൂറി പരാമർശം

 

കഥ, തിരക്കഥ: ഷെറി ഗോവിന്ദൻ, ചിത്രം: അവനോവിലോന, 

 

ജിയോ ബേബി, ചിത്രം: ഫ്രീഡം ഫൈറ്റ് (അവകാശങ്ങൾ നിഷേധിക്കപ്പെട്ടവരുടെ ശാക്തീകരണത്തിനു വേണ്ടി ശബ്ദിക്കുന്ന 5 ചലച്ചിത്രങ്ങളുടെ സമാഹാരത്തിന്റെ ഏകോപനം നിർവഹിച്ചതിന്.

 

ഹിന്ദി സംവിധായകനും തിരക്കഛാകൃത്തുമായ സയ്യിദ് അഖ്തർ മിർസ ചെയർമാനായ സമിതിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. 142 സിനിമകൾ മത്സരത്തിനെത്തി. അന്തിമ പട്ടികയിൽ പരിഗണിച്ചത് 29 ചിത്രങ്ങളാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com