ചക്കരക്കുടത്തെയും കെ.പി.സുനന്ദയെയും പരിചയപ്പെടുത്തി വെള്ളരിപട്ടണം

manju-soubin-1
SHARE

തൃക്കാക്കര പോലെ തിരഞ്ഞെടുപ്പ് ചൂടിലായ വേറൊരു നാടുകൂടിയുണ്ടോ? ഉണ്ടെന്നാണ് 'വെള്ളരിപട്ടണം' പറയുന്നത്. ചക്കരക്കുടം എന്നാണ് ആ നാടിന്റെ പേര്. അവിടത്തെ പ്രധാനസ്ഥാനാര്‍ഥികളിലൊരാളെയും വെള്ളരിപട്ടണം പരിചയപ്പെടുത്തുന്നു-കെ.പി.സുനന്ദ. മഞ്ജുവാരിയരും സൗബിന്‍ ഷാഹിറും പ്രധാനവേഷങ്ങളിലഭിനയിക്കുന്ന 'വെള്ളരിപട്ടണ'ത്തിന്റെ ആദ്യ ക്യാരക്ടര്‍ റീലിലാണ് ചക്കരക്കുടത്തെയും കെ.പി.സുനന്ദയും പരിചയപ്പെടുത്തുന്നത്. മഞ്ജുവാരിയരാണ് കെ.പി.സുനന്ദ. 

ഈ കഥാപാത്രത്തെക്കുറിച്ചുള്ള ലഘുവിവരണം ഉള്‍ക്കൊള്ളുന്നതാണ് ക്യാരക്ടര്‍ റീല്‍. കഥാപാത്രത്തെ ഇത്തരത്തില്‍ അവതരിപ്പിക്കുന്ന പുതുമ കൂടി സമ്മാനിക്കുകയാണ് 'വെള്ളരിപട്ടണം.' മോഷന്‍ പോസ്റ്ററും ക്യാരക്ടര്‍ പോസ്റ്ററുമൊക്കെ പരിചിതമാണെങ്കിലും വിവരണസഹിതം ക്യാരക്ടര്‍ റീലിലൂടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇതാദ്യമായാണ്.

 'ഇന്ത്യന്‍ രാഷ്ട്രീയം തിളച്ചു തുളുമ്പുമ്പോള്‍ ഒരു പണിയുമെടുക്കാതെ എങ്ങനെ ഇവിടെ ഇരിക്കാന്‍ പറ്റുന്നു' എന്നായിരുന്നു ഹിറ്റായി മാറിയ 'വെള്ളരിപട്ടണ'ത്തിന്റെ ടീസറില്‍ സൗബിന്‍ മഞ്ജുവിനോട് ചോദിച്ചത്. ഇപ്പോഴിതാ കേരളരാഷ്ട്രീയം തൃക്കാക്കരയ്‌ക്കൊപ്പം തിളച്ചുമറിയുമ്പോള്‍ ക്യാരക്ടര്‍ റീലിലൂടെ അതിനുള്ള മറുപടി പറയുകയാണ് മഞ്ജുവിന്റെ കെ.പി.സുനന്ദ.

ആക്‌ഷന്‍ ഹീറോ ബിജു, അലമാര, മോഹന്‍ലാല്‍, കുങ്ഫുമാസ്റ്റര്‍ തുടങ്ങിയ സിനിമകള്‍ക്ക് സിനിമകള്‍ക്കു ശേഷം ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന 'വെള്ളരിപട്ടണ'ത്തിന്റെ സംവിധാനം മഹേഷ് വെട്ടിയാറാണ്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. മഞ്ജുവാരിയര്‍ക്കും സൗബിന്‍ ഷാഹിറിനും പുറമേ സലിംകുമാര്‍, സുരേഷ്‌കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാലപാര്‍വതി, വീണനായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് 'വെള്ളരിപട്ടണ'ത്തിലെ പ്രധാന അഭിനേതാക്കള്‍. 

അലക്‌സ് ജെ.പുളിക്കല്‍ ആണ് ഛായാഗ്രഹണം. എഡിറ്റിങ് അപ്പു എന്‍.ഭട്ടതിരി. മധുവാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍. സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് കലാസംവിധായകന്‍. പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന. ശ്രീജിത് ബി.നായരും കെ.ജി.രാജേഷ് കുമാറുമാണ് അസോഷ്യേറ്റ് ഡയറക്ടര്‍മാര്‍. പി.ആര്‍.ഒ. എ.എസ്.ദിനേശ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: വൈശാഖ് സി. വടക്കേവീട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA