‘ഇന്ദ്രൻസിനെ തഴഞ്ഞു’; പരസ്യ പ്രതികരണവുമായി രമ്യ നമ്പീശനും രാഷ്ട്രീയ പ്രമുഖരും

indrans-remya
SHARE

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റുമായി എത്തുന്നത്. പരോക്ഷ വിമർശനവുമായി ഷാഫി പറമ്പിൽ എംഎൽഎ ഇന്ദ്രൻസിന്റെ ചിത്രം പങ്കുവച്ച് ഒപ്പം അവാർഡ് ജേതാക്കൾക്കും അഭിനന്ദനങ്ങള്‍ എന്ന് ഫെയ്സ്ബുക്കിൽ കുറിച്ചത് വാർത്തയാവുകയും ചെയ്തു. ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രം ഹോമിന് പുരസ്കാരനിർണയത്തിൽ പരിഗണന ലഭിക്കാത്തതിൽ വലിയ തരത്തിലുള്ള ചർച്ചകളാണ് ഉയരുന്നത്.

ഇപ്പോഴിതാ നടി രമ്യ നമ്പീശനും ഇന്ദ്രൻസിന്റെ ചിത്രം പങ്കുവച്ച് എത്തിയിരിക്കുകയാണ്. ‘‘ഹോം, എന്നും ഞങ്ങളുടെ ഹൃദയത്തിൽ’’ എന്ന തലക്കെട്ടോടെയാണ് രമ്യയുടെ പോസ്റ്റ്.

‘ജന ഹൃദയങ്ങളിൽ മികച്ച നടൻ ഇന്ദ്രൻസേട്ടൻ’, ‘ഹോമിലെ ഇന്ദ്രൻസ് ചേട്ടനാണ് മലയാളികളുടെ മനസ്സിലെ 2021 ലെ മികച്ച നടൻ’ തുടങ്ങി പോസ്റ്റിനു താഴെ പ്രതികരണങ്ങൾ നീളുകയാണ്.

കോൺഗ്രസ് നേതാവ് ടി. സിദ്ദീഖും അവാർഡ് നിർണയത്തെ വിമർശിച്ച് രംഗത്തെത്തി. 'ഹൃദയം കവർന്ന അഭിനയ പ്രതിഭയുടെ ഹോം എന്ന സിനിമയിലെ ഈ പുഞ്ചിരിയോളം മികച്ച ഭാവ പകർച്ച മറ്റ്‌ അഭിനേതാക്കളിൽ കാണാൻ കഴിഞ്ഞ ജൂറിക്ക്‌ പ്രത്യേക അഭിനന്ദനങ്ങൾ' എന്നാണ് കുറിപ്പ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫെമിനിസവും കമ്യൂണിസവും പറയുന്നത് സ്നേഹത്തെക്കുറിച്ച് | Shine Nigam | Ullasam Movie

MORE VIDEOS
FROM ONMANORAMA