ജോൺ ലൂഥർ ഗംഭീരമെന്ന് പ്രേക്ഷകർ; പ്രതികരണങ്ങൾ ഇങ്ങനെ

john-luther-audience
SHARE

ജയസൂര്യ നായകനായി എത്തിയ ക്രൈം ത്രില്ലർ ജോൺ ലൂഥറിന് മികച്ച പ്രതികരണം. റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍ നിന്നെല്ലാം ഗംഭീര അഭിപ്രായങ്ങളാണ് ചിത്രത്തെക്കുറിച്ച് പറയുന്നത്. ജയസൂര്യയുടെ ശക്തമായ തിരിച്ചുവരവ് കൂടിയാണ് ജോൺ ലൂഥർ.

കെട്ടുറപ്പുള്ള തിരക്കഥയും കൈയൊതുക്കമുള്ള സംവിധാനവുമാണ് ചിത്രത്തിന്റെ കരുത്ത്. നവാഗത സംവിധായകന്റെ ചിത്രമെന്നു തോന്നാത്ത തരത്തിലുള്ള ഡീസന്റ് മേക്കിങ്. ജോണ്‍ ലൂഥര്‍ എന്ന കഥാപാത്രത്തിന്റെ നിർമിതിയിലും പരിണാമത്തിലും തിരക്കഥാകൃത്ത് പുലര്‍ത്തിയ ജാഗ്രത സിനിമയെ കൂടുതല്‍ എന്‍ഗേജിങ് ആക്കുന്നു. അഭിജിത്ത് തന്നെയാണ് തിരക്കഥയും എഴുതിയിരിക്കുന്നത്.

ജോണ്‍ ലൂഥര്‍ എന്ന കഥാപാത്രത്തെ പൂര്‍ണമായും ഉള്‍ക്കൊണ്ട് സ്‌ക്രീനിലെത്തിക്കാന്‍ ജയസൂര്യയ്ക്കു കഴിഞ്ഞു. ജോണിന്റെ മാനസിക സംഘർഷങ്ങളും പിരിമുറുക്കങ്ങളും അതേ ആഴത്തിൽത്തന്നെ പ്രേക്ഷകരിലും അനുഭവപ്പെടും. ദീപക് പറമ്പോൽ, സിദ്ദീഖ്, ശിവദാസ് കണ്ണൂർ, ശ്രീകാന്ത് മുരളി, ശ്രീലക്ഷ്മി, ആത്മീയ രാജൻ, സെന്തിൽ കൃഷ്ണ തുടങ്ങിയവരെല്ലാം അവരുടെ വേഷം ഭംഗിയാക്കി. സിദ്ദീഖിന്റെയും ജയസൂര്യയുടെയും അച്ഛൻ–മകൻ കോംബിനേഷൻ രംഗങ്ങളെല്ലാം മനോഹരമായി.

പഴുതടച്ച ആഖ്യാനമുള്ള, ത്രില്ലർ സിനിമയ്ക്കു വേണ്ട എല്ലാ ചേരുവകളും കൃത്യമായി കോർത്തിണക്കിയ ജോൺ ലൂഥർ എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA