‘മഞ്ജു പിള്ള തഴയപ്പെട്ടത് എന്നെ അദ്ഭുതപ്പെടുത്തി’

manju-pilla-nishad
SHARE

സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ നടി മഞ്ജു പിള്ള തഴയപ്പെട്ടത് തന്നെ അദ്ഭുതപ്പെടുത്തിയെന്ന് സംവിധായകൻ എം.എ. നിഷാദ്. മികച്ച രണ്ടാമത്തെ നടിയാകേണ്ടിയിരുന്നത് മഞ്ജു പിള്ളയായിരുന്നുവെന്നും അത്രയ്ക്ക് മികച്ച പ്രകടനമായിരുന്നു ഹോം സിനിമയിലേതെന്നും നിഷാദ് പറഞ്ഞു.

‘‘സംസ്ഥാന അവാർഡ് ജേതാക്കൾക്ക് അഭിനന്ദനങ്ങൾ. മികച്ച രണ്ടാമത്തെ നടി മഞ്ജു പിളളയാണ്. ചിത്രം ഹോം. മഞ്ജു അതർഹിക്കുന്നു. എന്തുകൊണ്ട് മഞ്ജു പിളള തഴയപ്പെട്ടു എന്നുളളത് അദ്ഭുതപ്പെടുത്തുന്നു. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഇത് കൊണ്ട് അവാർഡ് കിട്ടിയ നടി, അനർഹയാണെന്ന് അർഥമില്ല.’’–നിഷാദ് പറഞ്ഞു.

ഇന്ദ്രൻസ്, മഞ്ജു പിള്ള, നസ്‌ലിൻ, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റോജിൻ തോമസ് ഒരുക്കിയ ചിത്രമാണ് ഹോം. ചിത്രത്തിൽ ഇന്ദ്രൻസിന്റെ ഭാര്യാ കഥാപാത്രമായ കുട്ടിയമ്മയായാണ് മഞ്ജു അഭിനയിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA