ഉണ്ണിമായയ്ക്കും ശ്യാം പുഷ്കരനും സന്തോഷം ഡബിളാണ്!

unnimaya-shyam
SHARE

‘ഉദ്ബോധിപ്പിക്കുകയല്ല, ഹിറ്റ് സിനിമകൾ ഉണ്ടാക്കുകയാണ് എന്റെ ലക്ഷ്യം’– 3 വർഷം മുൻപ് ആലപ്പുഴയിൽ മനോരമ നടത്തിയ മുഖാമുഖം പരിപാടിയിൽ പങ്കെടുത്ത ശ്യാം പുഷ്കരൻ പറഞ്ഞു. ഹിറ്റുകൾ ശ്യാമിന്റെ കൈകളിൽനിന്നു പിറന്നുകൊണ്ടേ ഇരിക്കുന്നു. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ‘ജോജി’യിലൂടെ ആലപ്പുഴ തുറവൂരിലെ വീട്ടിലേക്ക് വീണ്ടും അവാർഡ് എത്തി. ഒന്നല്ല, രണ്ടെണ്ണം! മികച്ച അവലംബിത തിരക്കഥയ്ക്കുള്ള അവാർഡ് ശ്യാമിനു ലഭിച്ചപ്പോൾ ജോജിയിലെ തന്നെ അഭിനയത്തിന് അദ്ദേഹത്തിന്റെ ഭാര്യയും അഭിനേത്രിയുമായ ഉണ്ണിമായ മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരത്തിന് അർഹയായി.

കോവിഡ് കാലത്തായിരുന്നു ജോജിയുടെ ഷൂട്ടിങ് എന്നതിനാൽ ഏറെ പ്രയാസങ്ങൾ സഹിച്ചാണു ജോലി ചെയ്തതെന്നും ആ പ്രയത്നത്തിന് അവാർഡ് ലഭിച്ചതിൽ സന്തോഷമെന്നുമാണു ഉണ്ണിമായയുടെ പ്രതികരണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA