ADVERTISEMENT

ബോളിവുഡിൽ വീണ്ടും കോവിഡ് 19 പിടിമുറുക്കുന്നു. സൂപ്പർ താരം ഷാരൂഖ് ഖാൻ അടക്കം അൻപതോളം താരങ്ങളെയാണ് കഴിഞ്ഞ ആഴ്ച കോവിഡ് പിടികൂടിയത്. രണ്ട് ആഴ്ച മുമ്പ് മുംബൈയിലെ യാഷ് രാജ് സ്റ്റുഡിയോസിൽ വച്ച് നടന്ന കരൺ ജോഹറിന്റെ അൻപതാം പിറന്നാൾ ആഘോഷത്തിൽ ഷാരൂഖ് അടക്കമുള്ളവർ പങ്കെടുത്തിരുന്നു.

 

പാർട്ടിയിൽ പങ്കെടുത്ത ഷാരൂഖ് ഖാൻ, കത്രീന കെയ്ഫ്, വിക്കി കൗശൽ, ആദിത്യ റോയ് കപൂർ എന്നിവർ കോവിഡ് പോസിറ്റീവ് ആണെന്ന് മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. കരണിന്റെ അടുത്ത സുഹൃത്തുക്കളടക്കം നിരവധിപേർക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നും അവർ പുറത്തു പറയാത്തതാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

 

കത്രീന കൈഫിനും കോവിഡ് പോസിറ്റീവ് ആണെന്ന് ഉറപ്പിച്ചെങ്കിലും, ഇപ്പോൾ സുഖം പ്രാപിച്ചുവെന്നാണ് റിപ്പോർട്ട്. ഷാരൂഖിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ്. അതേസമയം, ദിവസേനയുള്ള പുതിയ കൊറോണ വൈറസ് കേസുകളിൽ വൻ വർധനവ് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മുംബൈ നഗരത്തോട് ജാഗ്രത പാലിക്കാൻ ബിഎംസി ആവശ്യപ്പെട്ടു.

 

ദിവസേനയുള്ള പുതിയ കൊറോണ വൈറസ് കേസുകളിൽ വൻ വർദ്ധനവ് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മുംബൈ നഗരത്തോട് ജാഗ്രത പാലിക്കാൻ ബിഎംസി ആവശ്യപ്പെട്ടു. കോവിഡ് രൂക്ഷമായതോടെ മുംബൈയിലെ പോഷ് കെ-വെസ്റ്റ് വാർഡിലുള്ള ഫിലിം സ്റ്റുഡിയോകളോടു പാർട്ടികൾ സംഘടിപ്പിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. ഏതെങ്കിലും പാർട്ടിക്ക്‌ ആതിഥേയത്വം വഹിക്കുന്ന സാഹചര്യത്തിൽ ഒരു അറിയിപ്പ് നൽകാൻ സ്റ്റുഡിയോകളോട് ബിഎംസി അഭ്യർഥിച്ചതായും റിപ്പോർട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com