ADVERTISEMENT

ധാക്കഡ് സിനിമയുടെ പരാജയത്തില്‍ പ്രതികരണവുമായി നടി കങ്കണ റണൗട്ട്. 2019 മുതൽ താൻ ബോക്സ്ഓഫിസിലെ റാണിയാണെന്ന് കങ്കണ പറയുന്നു. തിയറ്ററിലും ഒടിടിയിലും ടെലിവിഷനിലും വരെ തുടരെ ഹിറ്റുകൾ സമ്മാനിച്ചെന്നും നടി സമൂഹമാധ്യമത്തിലൂടെ പറഞ്ഞു. 

 

‘‘2019ല്‍ ഞാന്‍ മണികര്‍ണിക എന്ന 160 കോടി വാരിയ സൂപ്പര്‍ഹിറ്റ് സിനിമ ചെയ്തു. 2020ല്‍ കോവിഡ് ആയിരുന്നു. 2021ല്‍ എന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയായ തലൈവി ഒടിടിയില്‍ വന്‍ വിജമായിരുന്നു. എനിക്കെതിരേ ഒരുപാട് നെഗറ്റീവിറ്റി കാണാന്‍ സാധിക്കുന്നു. പക്ഷേ 2022ല്‍ ഞാന്‍ ലോക്അപ്പ് എന്ന ഹിറ്റ് ഷോയുടെ അവതരിപ്പിക്കുന്നു. അത് ഇതുവരെ അവസാനിച്ചിട്ടില്ല. എനിക്ക് നല്ല പ്രതീക്ഷകളുണ്ട്.’’- കങ്കണ കുറിച്ചു.

kangana-insta

 

‘സൂപ്പര്‍സ്റ്റാര്‍ കങ്കണ ബോക്‌സ്ഓഫിസിന്റെ റാണിയാകുന്നു’ എന്ന ഒരു വാചകവും ഇൻസ്റ്റഗ്രാം സ്റ്റോറിക്കൊപ്പം നടി ചേർത്തിട്ടുണ്ട്.

 

കങ്കണ റണൗട്ട് നായികയായ ധാക്കഡിന്റെ കനത്ത പരാജയം നടിയുടെ വിരോധികൾ സമൂഹമാധ്യമങ്ങളിൽ ആഘോഷിക്കുകയാണ്. ഏകദേശം 80 കോടി രൂപ മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രത്തിന് ഒട്ടുമിക്ക തിയറ്ററുകളിലും ആളില്ലാത്തതിനാല്‍ ഷോകള്‍ റദ്ദാക്കിയതോടെ നിര്‍മാതാക്കള്‍ വന്‍നഷ്ടത്തിലേക്കു കൂപ്പുകുത്തി. കങ്കണയുടെ കരിയറിലെ ഏറ്റവും വലിയ പരാജയമായി മാറുകയാണ് ധാക്കഡ്. 

 

മേയ് 20ന് റിലീസ് ചെയ്ത സിനിമ ഇതുവരെ നേടിയത് 3 കോടി രൂപയാണ്. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ മോശം അഭിപ്രായമായിരുന്നു ചിത്രത്തെക്കുറിച്ച് ഉയർന്നത്. ധാക്കഡിന്റെ കൂടെ റിലീസ് ചെയ്ത കോമഡി ചിത്രമായ ഭൂൽ ഭുലയ്യ 2 ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചതും ധാക്കഡിനു വിനയായി. ധാക്കഡ് പ്രദർശിപ്പിച്ചിരുന്ന പല തിയറ്ററുകളിലും ആളില്ലാത്തതിനാൽ ഭൂൽ ഭുലയ്യ പ്രദർശിപ്പിക്കുകയാണ്.

 

കങ്കണയുടെ, തുടർച്ചയായി പരാജയപ്പെടുന്ന എട്ടാമത്തെ ചിത്രമാണ് ധാക്കഡ്. ഇതിന് മുമ്പ് റിലീസ് ചെയ്ത കാട്ടി ബാട്ടി, രൻഗൂൺ, മണികർണിക, ജഡ്ജ്മെന്റൽ ഹേ ക്യാ, പങ്ക, തലൈവി എന്നീ സിനിമകൾ ബോക്സ്ഓഫിസിൽ തകർന്നടിഞ്ഞിരുന്നു. കങ്കണയെ നായികയാക്കി സിനിമയെടുക്കാൻ ഒരുങ്ങിയവരൊക്കെ പിന്മാറുന്നുവെന്നും റിപ്പോര്‍ട്ട് ഉണ്ട്. 

 

പുതിയ സിനിമയിൽ ഇന്ദിരാഗാന്ധിയായി വേഷമിടാനുള്ള ഒരുക്കത്തിലാണ് നടി. എമർജൻസി എന്നാണ് സിനിമയുടെ പേര്. ചിത്രം ജീവചരിത്രത്തെ ആസ്പദമാക്കിയുള്ളതല്ലെന്നും ഒരു കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്നതും ഇന്നത്തെ സാമൂഹിക, രാഷ്ട്രീയ പശ്ചാത്തലം കൂടുതൽ മനസ്സിലാക്കാൻ സഹായിക്കുന്നതുമാണെന്നും കങ്കണ പറഞ്ഞിരുന്നു. കങ്കണയുടെ മണികർണിക ഫിലിംസ് ആണു നിർമാണം.

 

ഓപ്പറേഷൻ ബ്ലൂസ്റ്റാർ, അടിയന്തരാവസ്ഥ തുടങ്ങിയവ സിനിമയിൽ പരാമർശിക്കും. സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, മൊറാർജി ദേശായി, ലാൽ ബഹാദൂർ ശാസ്ത്രി തുടങ്ങിയവരും കഥാപാത്രങ്ങളാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com