ADVERTISEMENT

കൈതി സിനിമയേക്കാൾ പത്തിരട്ടി വലുപ്പമുള്ളതാകും കൈതി 2 എന്ന് നിർമാതാവ് എസ്.ആർ. പ്രഭു. വിക്രം സിനിമയ്ക്കു ശേഷമുള്ള ലോകേഷിന്റെ അടുത്ത പ്രോജക്ട് വിജയ്ക്കൊപ്പമാണ്. ഈ സിനിമ പൂർത്തിയായതിനു ശേഷം കൈതി 2 ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

വിക്രം സിനിമയിലൂടെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന് തുടക്കമായെന്നാണ് സിനിമാപ്രേമികൾ പറയുന്നത്. കൈതി സിനിമയിലെ പല കഥാപാത്രങ്ങളെയും വിക്രത്തിലും ലോകേഷ് കൊണ്ടുവന്നിരുന്നു. മാനഗരം, മാസ്റ്റർ എന്നീ രണ്ട് സിനിമകള്‍ മാറ്റി നിർത്തി കൈതിയും വിക്രമും ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ ഉൾപ്പെട്ട സിനിമകളാണെന്ന് ലോകേഷ് തന്നെ വ്യക്തമാക്കിയിരുന്നു.

 

കാർത്തിയെ നായകനാക്കി 2019ൽ ലോകേഷ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് കൈതി. ഡില്ലി എന്ന മുൻതടവുപുള്ളിയുടെ കഥ പറഞ്ഞ ആക്‌ഷൻ ത്രില്ലറിൽ നരേനും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com