ജുറാസിക് വേൾഡിലെ സഹനടി; ഇവിടെ ഉണ്ണി മുകുന്ദന്റെ നായിക

varadha-sethu
SHARE

ലോകമെമ്പാടുമുള്ള ജുറാസിക് പാർക്ക് ആരാധകർ കാത്തിരുന്ന ജുറാസിക് വേൾഡ്: ഡൊമിനിയൻ എന്ന ചിത്രം പുറത്തിറങ്ങുമ്പോൾ മലയാളി പ്രേക്ഷകർക്ക് അഭിമാനിക്കാം.  ലോകപ്രശസ്തരായ ജുറാസിക് പാർക്ക് താരങ്ങൾക്കൊപ്പം ഒരു കഥാപാത്രമായെത്തുന്നത് ബ്രിട്ടിഷ് മലയാളിയായ വരദ സേതുവാണ്‌. ജയരാജിന്റെ പ്രമദവനത്തിൽ ഉണ്ണി മുകുന്ദന്റെ നായികയായി എത്തുന്ന വരദ സേതു നൗ യു സീ മി 2, മിഡ് സമ്മർ നൈറ്റ്സ് ഡ്രീം, സ്ട്രൈക്ക് ബാക്ക് തുടങ്ങി നിരവധി ഹോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

varadha-jayaraj

ജുറാസിക് വേൾഡ്: ഡൊമിനിയൻ തിയറ്ററുകളിൽ എത്തിയതോടെ പ്രമദവനത്തിന്റെ അണിയറപ്രവർത്തകർ ആഹ്ളാദത്തിലാണ്. നിരവധി ഹോളിവുഡ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള വരദ സേതു ആദ്യമായാണ് ഒരു മലയാള ചിത്രത്തിലെത്തുന്നത്. ഉണ്ണി മുകുന്ദൻ, കൈലാഷ് അടക്കമുള്ള താരങ്ങൾ വരദയെ അഭിനന്ദിച്ച് എത്തി.

ബ്രിട്ടനിൽ സ്ഥിരതാമസമാക്കിയ മലയാളികളായ ഡോക്ടർ ദമ്പതികളുടെ ഇരട്ടക്കുട്ടികളിൽ ഒരാളാണ് വരദ സേതു. ബിബിസി പ്രക്ഷേപണം ചെയ്യുന്ന ഹാർഡ് സൺ  എന്ന ക്രൈം സീരിയലിൽ  ഡി എസ് മിഷൽ അലി എന്ന കഥാപത്രം ചെയ്തതിലൂടെ വരദ പ്രശസ്തയായി മാറി.  

ചെറുപ്പത്തിൽത്തന്നെ ഇംഗ്ലണ്ടിന്റെ നോർത്ത് ഈസ്റ്റിലേക്ക് താമസം മാറിയ അവർ ന്യൂകാസിൽ ആണ് വളർന്നത്. ദേശീയ യൂത്ത് തിയറ്ററിലെ അംഗമായിരുന്ന അവർ 2010 ലെ മിസ്സ് ന്യൂകാസിൽ മത്സരത്തിൽ വിജയിച്ചിട്ടുണ്ട്.  വെറ്ററിനറി മെഡിസിനിൽ ബിരുദം നേടിയ വരദ ചെറുപ്പം മുതൽ തന്നെ ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിച്ചിട്ടുണ്ട്.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
FROM ONMANORAMA