ADVERTISEMENT

ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ തന്റെ രാജി അംഗീകരിച്ചെന്നു നടൻ ഹരീഷ് പേരടി. ജൂൺ 15 നു നടന്ന അമ്മ എക്സിക്യൂട്ടിവ് കമ്മിറ്റി രാജി അംഗീകരിച്ചതായി ജനറൽ സെക്രട്ടറി ഇടവേള ബാബു അറിയിച്ചെന്നും സംഘടനയോടു നന്ദിയുണ്ടെന്നും ഹരീഷ് സമൂഹമാധ്യമത്തിൽ കുറിച്ചു.

‘‘സന്തോഷ വാർത്ത...A.M.M.Aയുടെ 15/6/2022 ലെ എക്സിക്യൂട്ടിവ് കമ്മിറ്റി എന്റെ രാജി അംഗീകരിച്ചതായി ജനറൽ സെക്രട്ടറി ഇടവേള ബാബു എന്നെ അറിയിച്ചു...A.M.M.A ക്ക് നന്ദി.’’–ഹരീഷ് പേരടിയുടെ വാക്കുകൾ.

സ്ത്രീപീഡനക്കേസിൽ ഉൾപ്പെട്ട വിജയ് ബാബുവിനെ അമ്മയിൽനിന്നു പുറത്താക്കാത്തതിനെ തുടർന്നാണ് ഹരീഷ് പേരടി രാജി നൽകിയത്. മേയ് 4ന് തന്റെ രാജി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടനയ്ക്ക് തുറന്ന കത്തുമെഴുതി. പ്രാഥമിക അംഗത്വത്തിനായി അടച്ച ഒരു ലക്ഷം രൂപ തിരിച്ചു തരേണ്ടെന്നും ‘അമ്മ’യുടെ പ്രസിഡന്റിനെയും സെക്രട്ടറിയേയും മറ്റ് അംഗങ്ങളെയും അഭിസംബോധന ചെയ്ത് എഴുതിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

കത്തിൽനിന്ന്:

‘‘A.M.M.A യുടെ പ്രിയപ്പെട്ട പ്രസിഡന്റ്, സെക്രട്ടറി.. മറ്റ് അംഗങ്ങളേ, പൊതു സമൂഹത്തിന് ഒരിക്കലും ദഹിക്കാത്ത ക്രിമിനലുകളെ സംരക്ഷിക്കുന്ന ഇത്രയും സ്ത്രീ വിരുദ്ധമായ നിലപാടുകൾ തുടരുന്ന A.M.M.A എന്ന സിനിമാ സംഘടനയിലെ എന്റെ പ്രാഥമിക അംഗത്വം ഒഴിവാക്കി തരണമെന്ന് സ്നേഹപൂർവം അഭ്യർഥിക്കുന്നു. എന്റെ പ്രാഥമിക അംഗത്വത്തിനായി ഞാൻ അടച്ച ഒരു ലക്ഷം രൂപ എനിക്ക് തിരിച്ചു തരേണ്ട. ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ എല്ലാ അവകാശങ്ങളിൽനിന്നും എന്നെ ഒഴിവാക്കണം എന്നുകൂടി അഭ്യർത്ഥിക്കുന്നു.’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com