ജാക്ക് ആൻഡ് ജില്ലിലെ ആ നടി ഇവിടുണ്ട് !

vineetha-k-thampan
SHARE

സന്തോഷ് ശിവൻ സംവിധാനം ചെയ്ത സയൻസ് ഫിക്‌ഷൻ ചിത്രം ജാക്ക് ആന്‍ഡ് ജിൽ ഒടിടിയിൽ റിലീസ് ആയതിനുശേഷം പ്രേക്ഷകർ തിരഞ്ഞത് ചിത്രത്തിന്റെ തുടക്കം മുതൽ സ്ക്രീനിൽ നിറഞ്ഞു നിന്ന ഒരു മുഖമായിരുന്നു. അജു വർഗീസിന്റെ പെൺസുഹൃത്തിന്റെ വേഷം ചെയ്ത പുതുമുഖതാരം. സിനിമയിൽ കാര്യമായ ഡയലോഗ് ഒന്നുമില്ലെങ്കിലും കാളിദാസ് ജയറാം, അജു വർഗീസ്, ബേസിൽ ജോസഫ്, മഞ്ജു വാരിയർ എന്നിവർക്കൊപ്പം മുഴുനീള സാന്നിധ്യമായി ഈ കഥാപാത്രമുണ്ട്. കോസ്റ്റ്യൂം ഡിസൈനറും തിയറ്റർ ആർടിസ്റ്റുമായ വിനീത കെ.തമ്പാനാണ് പ്രേക്ഷകർ തിരഞ്ഞ ആ പുതുമുഖം. വിശേഷങ്ങളുമായി വിനീത മനോരമ ഓൺലൈനിൽ. 

vineetha-k-thamban-22

തേടിപ്പിടിച്ച് വരുന്ന സന്ദേശങ്ങൾ

സമൂഹമാധ്യമത്തിൽ ഒട്ടും ഫോളോവേഴ്സ് ഇല്ലാത ഒതുങ്ങിക്കൂടി പോവുന്ന ആളാണ് ഞാൻ. പക്ഷേ, ഇപ്പോൾ ആളുകൾ എന്നെ തേടിപ്പിടിച്ച് റിക്വസ്റ്റ് ഇടുന്നുണ്ട്. ധാരാളം മെസേജുകളും വരുന്നു. അതെല്ലാം ജാക്ക് ആന്‍ഡ് ജിൽ ഒടിടിയിൽ റിലീസ് ആയതിനുശേഷം സംഭവിച്ചതാണ്. ആ സിനിമയിലേക്ക് എന്നെ വിളിച്ചപ്പോൾ എനിക്ക് നല്ല ടെൻഷനായിരുന്നു. കാരണം ഞാൻ അഭിനയിക്കേണ്ടത് അജു ചേട്ടനും മഞ്ജു ചേച്ചിക്കും ബേസിലിനും ഒപ്പമൊക്കെ ആണല്ലോ! പിന്നെ, നെടുമുടി വേണു ചേട്ടൻ... എനിക്ക് അദ്ദേഹത്തെ നേരത്തെ അറിയാം. എങ്കിലും, കൂടെ അഭിനയിക്കുക എന്നു പറയുമ്പോഴുള്ള ടെൻഷൻ! സത്യത്തിൽ എനിക്കങ്ങനെ അഭിനയിക്കാനൊന്നുമില്ല. അവരുടെയൊക്കെ കൂട്ടത്തിൽ നിന്നാൽ മതി. എന്തായാലും ആ ദിവസങ്ങൾ എനിക്ക് നല്ല അനുഭവമായിരുന്നു. 

vineetha-k-thamban

വിവാഹത്തിലൂടെ സിനിമയിലേക്ക്

വീട് പെരുമ്പാവൂർ ആണ്. 2015ലായിരുന്നു വിവാഹം. ഭർത്താവിന്റെ നാട് പാലക്കാട് ആണ്. ഇപ്പോൾ ജോലിയുമായി ബന്ധപ്പെട്ട് കൊച്ചിയിലാണ് താമസം. പഠനസമയത്ത് അങ്ങനെ കലാപ്രവർത്തനങ്ങളിലൊന്നും സജീവമായിരുന്നില്ല. ഭർത്താവ് മുരളി ചന്ദ്ര അഭിനേതാവും സിനിമകളിൽ കലാസംവിധായകനുമാണ്. വസ്ത്രാലങ്കാരവും ചെയ്യാറുണ്ട്. കാവാലത്തിന്റെ ശിഷ്യനാണ് മുരളി. അദ്ദേഹത്തിലൂടെയാണ് ഞാനും സിനിമയിലെത്തുന്നത്. കാവാലം, ലെനിൻ രാജേന്ദ്രൻ സർ എന്നിവർക്കൊപ്പമൊക്കെ മുരളിയും ഞാനും വർക്ക് ചെയ്തിട്ടുണ്ട്. ജാക്ക് ആന്‍ഡ് ജില്ലിലും മുരളി അഭിനയിച്ചിട്ടുണ്ട്. സിഐയുടെ വേഷമാണ് മുരളി ചെയ്തത്. 

vineetha-k-thamban-3

അഭിനയം യാദൃച്ഛികം

സന്തോഷ് ശിവൻ സാറിന്റെ 'സിൻ' എന്നൊരു സിനിമയിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. അത് ഫെസ്റ്റിവലുകളിലൊക്കെ പ്രദർശിപ്പിക്കപ്പെട്ട ചിത്രമാണ്. യാദൃച്ഛികമായാണ് ആ അവസരം ലഭിക്കുന്നത്. ആ ചിത്രത്തിൽ മുരളിയും വർക്ക് ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഫോണിനെന്തോ തകരാർ സംഭവിച്ചതിനാൽ സന്തോഷ് ശിവൻ സാറുമായി ബന്ധപ്പെട്ടിരുന്നത് എന്റെ ഫോണിലൂടെയായിരുന്നു. അദ്ദേഹം എന്റെ ഡിപി ശ്രദ്ധിച്ചു. അങ്ങനെയാണ് ആ ചിത്രത്തിൽ എനിക്ക് അഭിനയിക്കാനുള്ള അവസരം ലഭിച്ചത്. ദുർഗ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. ആ ചിത്രത്തിനു വേണ്ടി തല മൊട്ടയടിക്കേണ്ടി വന്നു. പിന്നീടാണ് ജാക്ക് ആന്‍ഡ് ജിൽ തുടങ്ങിയത്. അതിലേക്കും സന്തോഷ് സർ എന്നെ വിളിച്ചു. 

vineetha-k-thamban-2

ഇഷ്ടം എന്നും സിനിമ

പഠിച്ചത് ഗ്രാഫിക്സ് ഡിസൈനിങ് ആയിരുന്നെങ്കിലും താൽപര്യം കോസ്റ്റ്യൂം ഡിസൈനിങ്ങിലായിരുന്നു. മഞ്ജു വാരിയർ അഭിനയിച്ച കാവാലം സാറിന്റെ അഭിജ്ഞാന ശാകുന്തളം എന്ന നാടകത്തിൽ കോസ്റ്റ്യൂം ചെയ്തിരുന്നു. ഭർത്താവ് മുരളിക്കൊപ്പം വേറെയും പല സിനിമകളിലും നാടകങ്ങളിലും വർക്ക് ചെയ്തിട്ടുണ്ട്. ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ഷൈൻ ടോം ചാക്കോയുടെ സിനിമയാണ് എന്റെ അടുത്ത വർക്ക്. അതിൽ കോസ്റ്റ്യൂം ചെയ്യുന്നു. സിനിമ, തിയറ്റർ, കോസ്റ്റ്യൂം ഡിസൈനിങ്... ഇവയൊടൊക്കെ വലിയ ഇഷ്ടമാണ്. എല്ലാത്തിലും പോയി ഒരു കൈ നോക്കും. എനിക്ക് അത് ഇഷ്ടമാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA