ADVERTISEMENT

മൂന്നുമാസത്തോളമായി ആടുജീവിതം സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് വിദേശത്തായിരുന്ന പൃഥ്വിരാജ് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. ഇപ്പോഴിതാ നാട്ടിൽ തിരികെയെത്തിയ ഉടന്‍ മോഹന്‍ലാലുമായി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ് താരം. പൃഥ്വിരാജിന്‍റെ ഭാര്യ സുപ്രിയയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. ‘തിരിച്ച് വീട്ടിൽ’ എന്നാണ് ചിത്രത്തിനു നൽകിയ അടിക്കുറിപ്പ്.

 

ഏറെക്കാലത്തിനു ശേഷമുള്ള ഇരുവരുടെയും കൂടിക്കാഴ്ച കൂടിയായിരുന്നു ഇത്. മോഹൻലാലിനും പൃഥ്വിരാജിനുമൊപ്പം സുപ്രിയ, സുചിത്ര മോഹൻലാൽ, സമീർ ഹംസ എന്നിവരുമുണ്ടായിരുന്നു.

 

മാര്‍ച്ച് 16നാണ് സഹാറ, അൾജീരിയ എന്നിവിടങ്ങളിൽ ആടുജീവിതത്തിന്റെ രണ്ടാം ഷെഡ്യൂൾ തുടങ്ങിയത്. മാര്‍ച്ച് 31ന് പൃഥ്വിരാജ് ലൊക്കേഷനില്‍ എത്തി. എന്നാൽ കോവിഡ് പശ്ചാത്തലത്തില്‍ ജോര്‍ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത് ചിത്രീകരണം തടസ്സപ്പെടുത്തി. പിന്നീട് ഏപ്രില്‍ 24ന് ജോര്‍ദാനിലെ വാദിറാമില്‍ ചിത്രീകരണം വീണ്ടും ആരംഭിച്ചു. നാല്‍പ്പതു ദിവസം സഹാറ മരുഭൂമിയിലും 35 ദിവസത്തോളം ജോര്‍ദാനിലെ വാദിറാമിലും ആണ് ചിത്രീകരണം നടന്നത്.

 

ആടുജീവിതം സിനിമയുടെ ജോര്‍ദ്ദാനിലെ ആദ്യഘട്ട ചിത്രീകരണം 2020ല്‍ പൂര്‍ത്തിയാക്കിയിരുന്നു. കോവിഡ് മഹാമാരിക്കാലത്ത് പൃഥ്വിരാജും സംഘവും ജോര്‍ദാനില്‍ കുടുങ്ങിയത് വാര്‍ത്തയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com