ADVERTISEMENT

കന്നഡ നടൻ ദിഗന്ത് മഞ്ചാലെയ്ക്ക് ബാക്ക് ഫ്ലിപ്പ് ചെയ്യുന്നതിനിടെ ഗുരുതര പരുക്ക്. ഗോവയിൽ ഭാര്യയും നടിയുമായ അയ്ന്ദ്രിത റേയുമൊത്ത് അവധിയാഘോഷിക്കാൻ എത്തിയപ്പോഴാണ് അപകടം. ഉടൻ താരത്തെ വിമാനമാർഗം ബെംഗളൂരുവിലേക്ക് മാറ്റി.

മണിപ്പാല്‍ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചത്. പ്രശസ്ത സ്പൈന്‍ സര്‍ജന്‍ ഡോ. വിദ്യാധര എസിന് കീഴിലുള്ള ഡോക്ടർമാരാണ് ദിഗന്ത്‌ിനെ ചികിത്സിക്കുന്നത്. താരം പെട്ടെന്ന് തന്നെ സുഖം പ്രാപിക്കാന്‍ മെഡിക്കല്‍ സംഘം എല്ലാ ശ്രദ്ധയും നല്‍കുന്നതായും ആശുപത്രി അധികൃതര്‍ പത്രക്കുറിപ്പിലൂടെ പറഞ്ഞു.

ബാക് ഫ്ലിപ്പ് ചെയ്യുന്നതിനിടെ സുഷുമ്‌നാ നാഡിക്കും കഴുത്തിനും പരുക്കേറ്റതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നായകവേഷത്തിലുള്‍പെടെ 35-ഓളം സിനിമകളില്‍ അഭിനയിച്ച നടനാണ് ദിഗന്ത്. സാഹസിക ഭ്രമമുള്ള താരം സര്‍ഫിങ്, റോക് ക്ലൈംബിങ്, സൈക്ലിങ് എന്നിവയ്ക്ക് പുറമെ സ്‌കൂബ ഡൈവിങിലും വിദഗ്ധനാണ്. ഓഗസ്റ്റ് 12ന് തിയറ്ററുകളിലെത്തുന്ന ഗാലിപത 2 ആണ് ദിഗന്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com