നാ​ഗചൈതന്യ-ശോഭിത പ്രണയവാർത്ത; കടുത്ത വിമർശനവുമായി സമാന്ത

naga-chaitanya-shobitha
നാ​ഗ ചൈതന്യ, ശോഭിത ധൂലിപാല, സമാന്ത
SHARE

മുൻ ഭർത്താവിനെതിരെ ഗോസിപ്പ് ഉണ്ടാക്കലല്ല തന്റെ പണിയെന്ന് നടി സമാന്ത. ‘‘പെൺകുട്ടിക്കെതിരെ ​ഗോസിപ്പ് വന്നാൽ അത് സത്യം. ആൺകുട്ടിക്കെതിരെ വന്നാൽ അത് പെൺകുട്ടി ഉണ്ടാക്കിയത്, കുറച്ച് കൂടി പക്വത ആകൂ’’ എന്നായിരുന്നു വിഷയത്തിൽ സമാന്തയുടെ പ്രതികരണം. തെലുങ്ക് നടൻ നാ​ഗചൈതന്യയും നടി ശോഭിത ധൂലിപാലയും പ്രണയത്തിലാണെന്ന് തെലുങ്ക് മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. നടന്റെ പ്രതിച്ഛായ തകർക്കാനായി മുൻഭാര്യയും നടിയുമായ സമാന്തയുടെ പിആർ ടീം ആണ് ഈ വാർത്ത പുറത്തുവിട്ടതെന്നും റിപ്പോർട്ടുകൾ വന്നു.

ട്വിറ്ററിലൂടെയാണ് കുപ്രചരണങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ സാമന്ത മറുപടി പറയുന്നത്. ‘‘പെൺകുട്ടിക്കെതിരെ ​ഗോസിപ്പ് വന്നാൽ അത് സത്യം. ആൺകുട്ടിക്കെതിരെ വന്നാൽ അത് പെൺകുട്ടി ഉണ്ടാക്കിയത്. ഒന്ന് പക്വത വെച്ചുകൂടേ? ആദ്യം നിങ്ങൾ നിങ്ങളുടെ ജോലിയും കുടുംബവും നോക്കൂ’’. എന്നാണ് സമാന്ത പ്രതികരിച്ചത്.

2017 ഒക്ടോബറിലായിരുന്നു സമാന്തയും നാഗ ചൈതന്യയും വിവാഹിതരായത്. നാല് വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2021 ഒക്ടോബറിലാണ് വേര്‍പിരിഞ്ഞതായി പ്രഖ്യാപിച്ചത്.

പിങ്ക് വില്ല എന്ന ബിടൗൺ മാധ്യമത്തിലാണ് ശോഭത ധൂലിപാലയും നാഗചൈതന്യയും പ്രണയത്തിലാണെന്ന വാർത്ത ആദ്യം വരുന്നത്. ജൂബിലി ഹിൽസിലെ നാഗ ചൈതന്യയുടെ നിർമാണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന വീട്ടിൽ ശോഭിത എത്തിയെന്നും മണിക്കൂറുകൾക്ക് ശേഷം ഇവുവരും ഒരു കാറിലാണ് തിരികെ മടങ്ങിയതെന്നുമായിരുന്നു വാർത്ത. മെയ് 31 ന് നടന്ന ശോഭിതയുടെ പിറന്നാൾ ആഘോഷത്തിൽ അടുത്ത സുഹൃത്തുക്കൾക്കൊപ്പം നാഗ ചൈതന്യയും എത്തിയിരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA