ADVERTISEMENT

ഷറഫുദ്ദീനെ പ്രധാനകഥാപാത്രമാക്കി ആന്റണി സോണി സംവിധാനം ചെയ്യുന്ന പ്രിയൻ ഓട്ടത്തിലാണ് എന്ന സിനിമയിൽ മമ്മൂട്ടിയും. പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ ശ്രീധർ പിള്ളയുടെ ട്വീറ്റ് ആണ് പുതിയ ചർച്ചകൾക്കു വഴിവച്ചിരിക്കുന്നത്.

 

കോമഡി എന്റർടെയ്നറായ ഈ ചിത്രത്തിൽ മമ്മൂട്ടി അതിഥി വേഷത്തിലെത്തുന്നുവെന്ന റിപ്പോർട്ടുകൾ ഉണ്ടെന്നായിരുന്നു ശ്രീധർ പിള്ളയുടെ ട്വീറ്റ്. വാർത്ത വന്നതോടെ മമ്മൂട്ടി ആരാധകരും ആവേശത്തിലാണ്. എന്താകും അദ്ദേഹത്തിനു കരുതി വച്ചിരിക്കുന്ന വേഷമെന്നാണ് ആരാധകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. 

 

C/O സൈറ ബാനുവിന് ശേഷം ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പ്രിയൻ ഓട്ടത്തിലാണ്'. ഷറഫുദ്ദീൻ, നൈല ഉഷ, അപര്‍ണ ദാസ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എവിടെയും താമസിച്ചെത്തുന്ന പ്രിയദർശൻ എന്ന കഥാപാത്രമായി ഷറഫുദ്ദീൻ എത്തുന്നു. 

 

അനാർക്കലി മരക്കാർ, ബിജു സോപാനം, ജാഫർ ഇടുക്കി, സ്മിനു സിജു തുടങ്ങിയവരും ചിത്രത്തിൽ അഭിനേതാക്കളാണ്. സന്തോഷ് തൃവിക്രമൻ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ചേർന്നാണ്.

 

ഛായാഗ്രഹണം പി. എം. ഉണ്ണികൃഷ്ണൻ. എഡിറ്റർ ജോയൽ. കവി അഭയകുമാർ കെ.യു, പ്രജീഷ് പ്രേം എന്നിവർ എഴുതിയ വരികൾക്ക് സംഗീതം നിർവഹിച്ചിരിക്കുന്നത് ലിജിൻ ബംബീനോ. ചിത്രം ജൂൺ 24ന് തിയറ്ററുകളിലെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com