മാനാട് എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നാഗ ചൈത്യ നായകനാകുന്നു. നാഗ ചൈതന്യയുടെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. കൃതി ഷെട്ടിയാണ് നായിക.
ഇളയരാജയും മകൻ യുവൻ ശങ്കർ രാജയും ഒരുമിച്ച് സംഗീതം ചെയ്യുന്ന സിനിമയെന്ന പ്രത്യേകതയും ഈ പ്രോജക്ടിനുണ്ട്. എൻസി 22 എന്നാണ് ചിത്രത്തിന് താൽക്കാലികമായി നൽകിയിരിക്കുന്ന പേര്. ശ്രീനിവാസ സിൽവർ സ്ക്രീൻ ബാനറിലാണ് നിർമാണം.