ഈ ആക്രമണം നിങ്ങളെ കൂടുതല്‍ പ്രതീക്ഷയുള്ളവനാക്കുന്നു: രാഹുലിനോട് പേരടി

hareesh-rahul
SHARE

രാഹുൽ ഗാന്ധിയുടെ ഓഫിസിനു നേർക്കുള്ള എസ്എഫ്ഐ അതിക്രമത്തിൽ പ്രതികരിച്ച് നടൻ ഹരീഷ് പേരടി. ‘‘നിങ്ങൾക്കെതിരെയുള്ള ആക്രമണം നിങ്ങളെ കൂടുതൽ പ്രകാശമുള്ളവനും പ്രതീക്ഷയുള്ളവനും ആയി മാറ്റുന്നു’’ എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ചിത്രം പങ്കുവച്ച ശേഷം ഹരീഷിന്‍റെ കുറിപ്പ്. 

വയനാട് കല്‍പറ്റയില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച എസ്എഫ്ഐ നടപടിയില്‍ വ്യാപക പ്രതിഷേധമാണ് നടക്കുകയാണ് അതിനിടെയാണ് ഹരീഷ് നിലപാട് വ്യക്തമാക്കി എത്തിയത്.

നേരത്തെ സർക്കാരിനെ വിമർശിച്ച് സമൂഹമാധ്യമത്തിൽ കുറിപ്പ് എഴുതിയതിന് പു.ക.സ.യുടെ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലേക്ക് ക്ഷണിച്ചിട്ട് അവസാന നിമിഷം ഒഴിവാക്കിയെന്ന് നടൻ ഹരീഷ് പേരടി പറ‍ഞ്ഞിരുന്നു. സംഭവം വിവാദമായതോടെ സംഘാടകർ ഖേദം പ്രകടിപ്പിച്ചു തലയൂരിയെങ്കിലും പുരോഗമന കലാ സാഹിത്യ സംഘം പോലുള്ള ഒരു സംഘടനയ്ക്കു ചേരുന്ന പരിപാടിയായില്ല ഒരു കലാകാരനെ വിളിച്ചു വരുത്തിയ ശേഷം വിലക്കേർപ്പെടുത്തിയത് എന്ന രീതിയിലുള്ള വിമർശനമാണ് പുകാസയ്ക്കു നേരെ ഉയർന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS