പ്രിയന്റെ ചെറിയ ലോകത്തിലെ വലിയ മനുഷ്യൻ; മമ്മൂട്ടിക്ക് കയ്യടി

mammootty-priyan
SHARE

പ്രിയൻ ഓട്ടത്തിലാണ് എന്ന തന്റെ സിനിമയുടെ ഭാഗമായതിന് മെഗാ സ്റ്റാർ മമ്മൂട്ടിക്കു നന്ദി പറഞ്ഞ് ഷറഫുദീൻ. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു ഷറഫുവിന്റെ കുറിപ്പ്. ‘പ്രിയന്റെ ചെറിയ ലോകത്തിലെ വലിയ മനുഷ്യനായതിന് നന്ദി’, ചിത്രത്തിന് അടിക്കുറിപ്പായി ഷറഫുദീൻ കുറിച്ചു. ആരാധകരടക്കം നിരവധിപേരാണ് ചിത്രത്തിന് കമന്റുമായി എത്തിയത്. ചേട്ടനും അനിയനും പോലെയുണ്ടല്ലോ എന്നായിരുന്നു സംവിധായകൻ അൽഫോൻസ് പുത്രന്റെ കമന്റ്.

സിനിമയിലെ ഒരു സുപ്രധാന ഘട്ടത്തിലാണ് മമ്മൂട്ടി അതിഥി വേഷത്തിലെത്തുന്നത്. പുതുതലമുറയോടൊപ്പം ഒരു ചെറിയ രംഗത്തിൽ മാത്രം അഭിനയിക്കാൻ തയാറായ മമ്മൂട്ടിയെ പ്രശംസിച്ച് സഹപ്രവർത്തകരും പ്രേക്ഷകരും രംഗത്തുവന്നു.

വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമിച്ച  "പ്രിയൻ ഓട്ടത്തിലാണ് കേരളത്തിലെ 177ഓളം തിയറ്ററുകളിൽ ജൂൺ 24 നാണ് പ്രദർശനത്തിനെത്തിയത്. വമ്പിച്ച വരവേൽപ്പാണ് കുടുംബപ്രേക്ഷകർ ഈ ചിത്രത്തിന് നൽകിയിരിക്കുന്നത്. 

C/O സൈറ ബാനുവിന് ശേഷം ഷറഫുദ്ദീൻ, നൈല ഉഷ, അപർണ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രിയൻ ഓട്ടത്തിലാണ്. സു സു സുധീവാല്മീകം, പുണ്യാളൻ അഗർബത്തീസ്‌, ചതുർമുഖം എന്നീ ജനപ്രിയചിത്രങ്ങൾക്ക് തിരക്കഥയെഴുതിയ അഭയകുമാറും, അനിൽ കുര്യനുമാണ് പ്രിയന്‍ ഓട്ടത്തിലാണ് എന്ന ചിത്രത്തിന്റെ തിരക്കഥയ്ക്ക് പിന്നിലും.

ചെറിയ നഷ്ടപെടലുകൾ പോലും സഹിക്കാൻ സാധിക്കാത്ത ഒരു സമൂഹത്തിൽ, നഷ്ടങ്ങളിലും സന്തോഷം കണ്ടെത്തുന്ന ചിലരുണ്ട്. അവരിലൊരാളായ പ്രിയദർശന്റെ (പ്രിയന്റെ)ജീവിതത്തിലെ ഒരു നിർണായക ദിവസമാണ് ഈ ചിത്രത്തിന്റെ പ്രധാന പ്രമേയം.  പ്രിയന്റെ ജീവിതം മാറ്റിമറിക്കാൻ അവസാനം മമ്മൂട്ടി കൂടി എത്തുന്നതോടെ ചിത്രം കൂടുതൽ മനോഹരമാകുന്നു.

ബിജു സോപാനം, ഹക്കിം ഷാജഹാൻ, സുധി കോപ്പ, ജാഫർ ഇടുക്കി, സ്മിനു സിജോ, അശോകൻ, ഹരിശ്രീ അശോകൻ, ഷാജു ശ്രീധർ, ശിവം സോപാനം, ഉമ, ജയരാജ് കോഴിക്കോട്, വീണ, വിജി, വിനോദ് തോമസ്, ശ്രീജ ദാസ്, വിനോദ്കെ ടാമംഗലം,ആർജെ മൈക്ക് , കൂക്കിൽ രാഘവൻ, ഹരീഷ് പെങ്ങൻ, അനാർക്കലി മരിക്കാർ എന്നിവരാണ് മറ്റു താരങ്ങൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതാണ് പഴങ്കഞ്ഞിയും ചക്കപ്പഴവുമൊക്കെ കഴിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ ആ ‘ഇംഗ്ലിഷുകാരി

MORE VIDEOS