ADVERTISEMENT

മലയാള സിനിമ നശിച്ചുകൊണ്ടിരിക്കുകയാണെന്ന് സംവിധായകൻ ഒമർ ലുലു. നിർമാതാക്കൾ സൂപ്പർ താരങ്ങളുടെ പുറകെ ഓടാതെ രണ്ടു കോടിയിൽ താഴെയുള്ള ചെറിയ സിനിമകൾക്കു വേണ്ടി പണം മുടക്കണമെന്നും ഒമർ ലുലു പറയുന്നു.

ഒമർ ലുലുവിന്റെ വാക്കുകൾ:

ഈ റിവ്യൂ എഴുത്തുകാരും കുറച്ച് റിയലിസ്റ്റിക് എലാസ്റ്റിക് പച്ചപ്പ് പ്രകൃതി പടങ്ങൾ കാരണം മലയാള സിനിമ നശിച്ചു. അന്യഭാഷയിലെ ആൺപിള്ളേർ ഇവിടെ വന്ന് കാശ് അടിച്ചു പോകുന്നു. ഡാൻസ്, കോമഡി, ഫൈറ്റ്, റൊമാൻസ് മര്യാദയ്ക്ക് ചെയ്യുന്ന ഒരു യൂത്തൻ പോലും ഇല്ല. പണ്ടത്തെ 90 കളിലെ ലാലേട്ടനെപ്പോലെ.

നിർമാതാക്കൾ ഇനിയെങ്കിലും മാറി ചിന്തിച്ച് 2 കോടിയിൽ താഴെ ബജറ്റ് വരുന്ന ചിത്രങ്ങൾ ചെയ്യുക. അതും ഫെറ്റ്, ഡാൻസ്, കോമഡി, റൊമാൻസ് ഒക്കെയുള്ള ചിത്രങ്ങൾ. അത്തരം പിള്ളരെ കണ്ടെത്തുക, പുതിയ പിള്ളേരുടെ ചിത്രങ്ങളിൽ പണം മുടക്കുക മലയാള സിനിമ വളരട്ടെ.

പുതിയ തലമുറ വരട്ടെ, മലയാള സിനിമയിൽ ഈ സൂപ്പർ താരങ്ങളുടെ പിന്നാലെ ബിസിനസ് മാത്രം കണ്ട് ഡേറ്റിനായി ഓടി വലിയ നഷ്ടങ്ങൾ ഉണ്ടാക്കുന്ന നേരം രണ്ട് കോടിയിൽ താഴെയുള്ള ചെറിയ സിനിമയിൽ മുതൽ മുടക്കുക. അങ്ങനെ കുറെ ചിത്രങ്ങൾ വന്നാൽ സിനിമയിൽനിന്ന് അല്ലാത്ത കുറെ കുട്ടികൾക്കും സിനിമാ താരങ്ങളുടെ മക്കൾക്കും ഒക്കെ അവസരം കിട്ടും.

ഒരു അഡാറ് ലവ് ഉണ്ടാക്കിയ വലിയ ഓളം കാരണം തണ്ണീർമത്തൻ ദിനങ്ങൾ വന്നു. ആ ചിത്രം വിജയിച്ചത്തോടെ ഒരു കൂട്ടം പുതിയ പിള്ളേർ സിനിമയിൽ സെറ്റായി. ഇനിയും ഒരുപാട്‌ പുതിയ കുട്ടികൾ വരട്ടെ. മലയാള സിനിമ വളരട്ടെ, സിനിമാ മേഖലയിൽനിന്നല്ലാത്ത, കഴിവ് ഉള്ള കുട്ടികൾക്ക് അവസരം കിട്ടട്ടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com