ഗംഭീര അഭിനയ പ്രകടനവുമായി സൗബിൻ; ഇലവീഴാപൂഞ്ചിറ ട്രെയിലർ

Elaveezhapoonchira
SHARE

ജോസഫ്, നായാട്ട് എന്നീ സിനിമകളുടെ തിരക്കഥ എഴുതി സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച ഷാഹി കബീർ ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് ഇലവീഴാപൂഞ്ചിറ. സൗബിൻ ഷാഹിർ, സുധി കോപ്പ, ജൂഡ് ആന്തണി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഡോൾബി വിഷൻ 4k എച്ച്ഡിആറിൽ മലയാളത്തിൽ ഇറങ്ങുന്ന ആദ്യ സിനിമയുമാണ്. സിനിമയുടെ ട്രെയിലർ സമൂഹമാധ്യമങ്ങളിൽ റിലീസ് ചെയ്യുന്നു. സൗബിൻ ഷാഹിറിന്റെ അഭിനയപ്രകടനം തന്നെയാണ് ട്രെയിലറിന്റെ കരുത്ത്.

പ്രേക്ഷക - നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ 'കപ്പേള' ക്ക് ശേഷം കഥാസ് അൺടോൾഡിന്റെ ബാനറിൽ വിഷ്ണു വേണുവാണ് ചിത്രം നിർമിക്കുന്നത്. സമുദ്രനിരപ്പിൽ നിന്നും മൂവായിരത്തിലധികം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒറ്റപ്പെട്ട പ്രദേശമായ 'ഇലവീഴാപൂഞ്ചിറ' എന്ന വിനോദസഞ്ചാര മേഖലയിലാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌. കാഴ്ചകൾക്കൊപ്പം തന്നെ ശബ്ദത്തിനും ഏറെ പ്രാധാന്യമുള്ള ചിത്രം, ആസ്വാദകർക്ക്‌‌ പുത്തൻ ദൃശ്യ, ശ്രവ്യാനുഭവം വാഗ്ദാനം ചെയ്യുന്നു.

ഛായാഗ്രഹണം: മനീഷ്‌ മാധവൻ, ചിത്രസംയോജനം: കിരൺ ദാസ്‌, സംഗീതം: അനിൽ ജോൺസൺ, രചന നിധീഷ്‌, തിരക്കഥ: നിധീഷ്, ഷാജി മാറാട് എന്നിവർ, ഡി ഐ/കളറിസ്റ്റ്: റോബർട്ട് ലാങ്, പ്രൊഡക്ഷൻ ഡിസൈൻ: ദിലീപ് നാഥ്, സൗണ്ട് മിക്സിങ്: പ്രമോദ് തോമസ്, സൗണ്ട് ഡിസൈൻ: അജയൻ അടാട്ട്‌, സ്റ്റുഡിയോ: ആഫ്റ്റർ സ്റ്റുഡിയോസ് (മുംബൈ), എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ‌: അഗസ്റ്റിൻ മസ്കരാനസ്. 

കോസ്റ്റ്യൂം ഡിസൈൻ: സമീറ സനീഷ്, മേയ്ക്കപ്പ്‌: റോണക്സ് സേവ്യർ, സിങ്ക് സൗണ്ട്: പി. സാനു, പ്രൊഡക്‌ഷൻ കൺട്രോളർ: ബിനു മുരളി, സംഘട്ടനം: മുരളി ജി, ചീഫ്‌ അസോസിയേറ്റ് ഡിറക്ടർ: ജിത്തു അഷ്റഫ്, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്: റിയാസ്‌ പട്ടാമ്പി, വി എഫ് എക്സ്: മൈൻഡ് സ്റ്റീൻ സ്റ്റുഡിയോസ് എഗ്ഗ് വൈറ്റ് സ്റ്റുഡിയോസ്, സ്റ്റിൽസ്: നിദാദ് കെ.എൻ, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്സ്, പിആർഒ: മഞ്ജു ഗോപിനാഥ്, മാർക്കറ്റിങ്: ഹെയിൻസ്‌.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS