ADVERTISEMENT

പ്രശസ്ത നാടക–സിനിമാ നടൻ പൂ രാമു അന്തരിച്ചു. അറുപത് വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. പരിയേറും പെരുമാൾ, കർണൻ, സൂരരൈ പോട്ര് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു. കർണനിൽ ധനുഷിന്റെ അച്ഛനായും സൂരരൈ പോട്രിൽ സൂര്യയുടെ അച്ഛനായും രാമു പ്രത്യക്ഷപ്പെട്ടു.

 

തെരുവിൽ നാടകങ്ങൾ കളിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്ന രാമു വെള്ളിത്തിരയിലെത്തുന്നത് ശശി സംവിധാനം ചെയ്ത് 2008ൽ റിലീസ് ചെയ്ത പൂ എന്ന ചിത്രത്തിലൂടെയാണ്. അന്നുതൊട്ട് അദ്ദേഹം പൂ രാമു എന്നറിയിപ്പെടാൻ തുടങ്ങി. 

 

പേരൻപ്, തിലഗർ, നീർ പാർവൈ, തങ്ക മീൻകൾ, കോടിയിൽ ഒരുവൻ  തുടങ്ങിയവയാണ് മറ്റ് പ്രധാന സിനിമകൾ. മമ്മൂട്ടി–ലിജോ ജോസ് പെല്ലിശേരി ചിത്രം നൻപകൽ നേരത്തു മയക്കത്തിലാണ് അവസാനം അഭിനയിച്ചത്.

 

തമിഴ്നാട് പുരോഗമന കഥാകൃത്തുക്കളുടെ കൂട്ടായ്മയിൽ അംഗമായിരുന്നു രാമു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com