ഇരുനൂറ്റൻപതോളം താരങ്ങൾ; ‘അമ്മ’ ഗ്രൂപ്പ് ഫോട്ടോ

amma-group-photo
SHARE

മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ 28 ാമത് അമ്മ വാർഷിക പൊതുയോഗത്തിന്റെ ഗ്രൂപ്പ് ഫോട്ടോയാണ് സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുക്കുന്നത്. ചിത്രം എടുക്കുന്നതിനിടെ കസേര ഒഴിവാക്കി സഹപ്രവർത്തകർക്കൊപ്പം നിലത്തിരിക്കുന്ന മമ്മൂട്ടിയുടെ വിഡിയോ വൈറലായിരുന്നു.

അഞ്ഞൂറോളം അംഗങ്ങളുള്ള സംഘടയിൽ ഇത്തവണത്തെ പൊതുയോഗത്തിൽ പങ്കെടുത്തത് ഇരുനൂറ്റൻപതോളം താരങ്ങളാണ്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവരുടെ ഒത്തുചേരലായിരുന്നു ഇത്തവണത്തെ യോഗത്തിന്റെ പ്രത്യേകത.

മമ്മൂട്ടി, മോഹൻലാൽ, ആസിഫ് അലി, സിദ്ദീഖ്, വിജയ് ബാബു, ആന്റണി പെരുമ്പാവൂർ, ഉണ്ണി മുകുന്ദൻ, നാദിർഷ, ഇടവേള ബാബു, സുരേഷ് കൃഷ്ണ, ശങ്കർ രാമകൃഷ്ണൻ, ഇന്ദ്രജിത്ത്, മനോജ് കെ. ജയൻ, റഹ്മാൻ, ബാല, വിജയരാഘവൻ, പ്രേംകുമാർ, ഹരീഷ് കണാരൻ, മാമുക്കോയ, ജാഫർ ഇടുക്കി, ബാബുരാജ്, ഡോ. റോണി, മണിക്കുട്ടൻ, കലാഭവൻ ഷാജോൺ തുടങ്ങി നിരവധിപേരെ ചിത്രങ്ങളിൽ കാണാം.

ശ്വേത മേനോൻ, പ്രവീണ, നയൻതാര ചക്രവർത്തി, അൻസിബ ഹസൻ, ഗ്രേസ് ആന്റണി, പാരിസ് ലക്ഷ്മി, രചന നാരായണൻകുട്ടി, പൊന്നമ്മ ബാബു, മാളവിക മേനോൻ, വരദ, സുരഭി ലക്ഷ്മി, സരയു, മഞ്ജു പിള്ള തുടങ്ങിയവരെയും കാണാം.തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS