ADVERTISEMENT

തെന്നിന്ത്യയിലെ പ്രമുഖ ടെക്സ്റ്റൈൽ ഷോറൂം ശൃംഖലയായ പോത്തീസിന്റെ കേരള ബ്രാൻഡ് അംബാസഡർ ആയി ജയസൂര്യ. മമ്മൂട്ടിക്കു ശേഷമാണ് ജയസൂര്യ പോത്തീസുമായി കൈകോർക്കുന്നത്. തമിഴിൽ കമൽഹാസൻ, തൃഷ തുടങ്ങി നിരവധി പ്രമുഖർ പോത്തീസിന്റെ ബ്രാൻഡ് അംബാസഡർമാരായിരുന്നു. ജയസൂര്യയെ അവതരിപ്പിച്ച് വമ്പൻ പദ്ധതികളാണ് പോത്തീസ് ഒരുക്കുന്നത്.

jayasurya-ad-3

ഇതിൽ പ്രധാനം സംവിധായകൻ ഡിജോ ജോസ് ആന്റണിയുടെ നേതൃത്വത്തിലുള്ള പരസ്യ വിഡിയോ ആയിരിക്കും. ആശയം കൊണ്ടും ദൃശ്യസമ്പന്നത കൊണ്ടും വേറിട്ടുനിൽക്കുന്നതാകും പരസ്യമെന്ന് അണിയറ പ്രവർത്തകർ ഉറപ്പു പറയുന്നു. മലയാളത്തിലെ തിരക്കേറിയ താരത്തിനൊപ്പം പ്രവർത്തിക്കാനാകുന്നത് പോത്തീസിനെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷം നൽകുന്ന കാര്യമാണെന്ന് പോത്തീസ് എംഡി എസ്. രമേശ് പറയുന്നു.

jayasurya-saritha

പരസ്യത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്നവരും വമ്പൻമാരാണ്. പ്രകാശ് വേലായുധൻ ആണ് ഛായാഗ്രഹണം. ഏജൻസി: ടീം വൺ. പ്രൊഡക്‌ഷൻ ഹൗസ്: ലാ കൊച്ചിൻ. സെലിബ്രിറ്റി മാനേജർ: നരേഷ് കൃഷ്ണ. മീഡിയ ഹെഡ്: ജിതിന്‍ എം. മാത്യു. സ്റ്റിൽസ്: ഷഹീൻ താഹ.

സ്റ്റൈലിസ്റ്റ്: സരിത ജയസൂര്യ. പ്രേതം, പുണ്യാളന്‍ അഗർബത്തീസ് 2, ജോണ്‍ ലൂഥർ എന്നീ ജയസൂര്യ സിനിമകളിലൂടെ ശ്രദ്ധേയയായ സരിതയുടെ ആദ്യ പരസ്യചിത്രം കൂടിയാകും ഇത്.‌

jayasurya-ad

കൈനിറയെ സിനിമകളാണ് ജയസൂര്യയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. നൂറു കോടി രൂപയിലേറെ മുതൽമുടക്കി നിർമിക്കുന്ന കത്തനാർ ആണ് ഇതിൽ ഏറ്റവും വലിയ പ്രോജക്ട്. റോജിൻ തോമസ് ആണ് സംവിധാനം. നാദിർഷ സംവിധാനം ചെയ്യുന്ന ‘ഈശോ’ ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസിനൊരുങ്ങുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com