ADVERTISEMENT

ബോളിവുഡ് നടനും സംവിധായകനുമായ ഫർഹാൻ അക്തർ മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിൽ. പുതിയ സൂപ്പർ ഹീറോ സീരിസായ മിസ് മാർവലിലാണ് ഫർഹാൻ പ്രത്യക്ഷപ്പെടുന്നത്. സീരിസിന്റെ നാലാം എപ്പിസോഡിലാണ് ഫർഹാൻ എത്തുന്നത്. 

 

പുതിയ പ്രമൊ വിഡിയോയിലും ഫർഹാനെ മാർവൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വലീദ് എന്നാണ് ഫർഹാന്റെ കഥാപാത്രത്തിന്റെ പേര്.

 

മാർവൽ കോമിക്സിലെ കമല ഖാൻ/ മിസ് മാർവൽ എന്ന സൂപ്പർഹീറോയെ ആസ്പദമാക്കി ഒരുക്കിയ സീരിസ് ആണ് മിസ് മാർവൽ. പാക്കിസ്ഥാനി–കനേഡിയൻ നടിയായ ഇമാൻ വെല്ലാനിയാണ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജൂണ്‍ എട്ട് മുതൽ സ്ട്രീം ചെയ്ത് തുടങ്ങിയ സീരിസിന് ആറ് എപ്പിസോഡുകളാണുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com