കമൽഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം വിക്രം ഒടിടി റിലീസിനൊരുങ്ങുന്നു. ജൂലൈ എട്ടിന് ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങും. ഒടിടി റിലീസിനായി പ്രത്യേക ടീസറും അണിയറ പ്രവർത്തകർ റിലീസ് ചെയ്തിട്ടുണ്ട്.
തമിഴിനു പുറമെ മലയാളം, ഹിന്ദി, ഇംഗ്ലിഷ്, കന്നഡ, തെലുങ്ക് ഭാഷകളിലും ചിത്രം ആസ്വദിക്കാനാകും.