പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ രഞ്ജിത് ശങ്കർ. ഫോർ ഇയേഴ്സ് എന്നാണ് ചിത്രത്തിന്റെ പേര്. കോളജ് കാലഘട്ടത്തിലെ പ്രണയവും ജീവിതവുമൊക്കെയാണ് പ്രമേയം. സിനിമയുടെ താരനിർണയം പുരോഗമിക്കുന്നു.
മധു നീലകണ്ഠൻ ഛായാഗ്രഹണം. ശങ്കർ ശർമ സംഗീതം. തപസ് നായിക ശബ്ദ മിശ്രണം. ഡ്രീംസ് ആൻഡ് ബിയോണ്ട് ബാനറിൽ രഞ്ജിത് ശങ്കറും ജയസൂര്യയും ചേർന്നാണ് നിർമാണം.
ജയസൂര്യ നായകനായ സണ്ണിയാണ് രഞ്ജിത് അവസാനം സംവിധാനം ചെയ്ത സിനിമ. ആമസോൺ പ്രൈമിലൂടെ നേരിട്ട് റിലീസിനെത്തിയ ചിത്രം നിരവധി രാജ്യാന്തര മേളകളിലും ശ്രദ്ധനേടിയിരുന്നു.