അങ്കമാലി ഡയറീസ് ഹിന്ദി റീമേക്ക്; പെപ്പെയായി അർജുൻ ദാസ്

arjun-antony
SHARE

കൈതി, വിക്രം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ അർജുൻ ദാസ് ബോളിവുഡിലേക്ക്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സൂപ്പർഹിറ്റ് മലയാള ചലച്ചിത്രം അങ്കമാലി ഡയറീസിന്റെ ഹിന്ദി പതിപ്പിൽ നായകനായാണ് അർജുന്റെ ബോളിവുഡ് അരങ്ങേറ്റം. ചിത്രത്തിൽ ആന്റണി വർഗീസ് അവതരിപ്പിച്ച പെപ്പെയുടെ വേഷത്തിലാകും അർജുൻ എത്തുക.

കെഡി എങ്കിറാ കറുപ്പുദുരൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ മധുമിതയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിൽ അങ്കമാലിയായിരുന്നു പശ്ചാത്തലമെങ്കിൽ ഉൾനാടൻ ​ഗോവയായിരിക്കും ഹിന്ദി പതിപ്പിന്റെ കഥാപരിസരം. ഇതൊരു റീമേക്കല്ലെന്നും ലിജോ ജോസ് ചിത്രം ഉൾക്കൊണ്ടുള്ള തന്റെ വ്യാഖ്യാനമായിരിക്കും ഈ ചിത്രത്തിന്റേതെന്നും മധുമിത പറയുന്നു. 

ചിത്രീകരണം പൂർത്തിയാക്കിയ സിനിമ ഇപ്പോൾ പോസ്റ്റ് പ്രൊഡക്‌ഷൻ ഘട്ടത്തിലാണ്. റിലീസ് തിയതി  ഉടൻ പ്രഖ്യാപിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS