കടലിൽ കിടന്ന് അടിപിടി; ‘അടിത്തട്ട്’ ട്രെയിലർ

adithattu
SHARE

ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ‘അടിത്തട്ട്’ സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു. സണ്ണി വെയ്നും ഷൈൻ ടോം ചാക്കോയ്ക്കുമൊപ്പം പ്രശാന്ത് അലക്സാണ്ടർ, മുരുഗൻ മാർട്ടി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. 

പൂർണമായും ആഴക്കടലിൽ ചിത്രീകരിച്ചിരിക്കുന്ന സിനിമ ഡാർക് ആക്‌ഷൻ ത്രില്ലർ ഗണത്തിൽപെടുന്നു. മലയാള സിനിമ ഇതുവരെ കാണാത്ത രീതിയിൽ ദൃശ്യവത്കരിക്കപ്പെട്ടിട്ടുള്ള ഒരു വ്യത്യസ്ത ത്രില്ലർ  അനുഭവം ഈ സിനിമ നൽകുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന.

സൂസൻ ജോസഫും സിൻ ട്രീസയും ചേർന്നാണു ചിത്രത്തിന്റെ നിർമാണം. ചിത്രം ജൂലൈ ഒന്നിന് തിയറ്ററുകളിലെത്തും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS