ജോണ്‍ എബ്രഹാമും അര്‍ജുൻ കപൂറും പ്രധാന വേഷങ്ങളിലെത്തുന്ന ഏക് വില്ലൻ റിട്ടേണ്‍സ് ട്രെയിലർ എത്തി. മോഹിത് സുരി സംവിധാനം നിര്‍വഹിക്കുന്നു. ദിഷ പട്ടാണിയും താര സുതാരിയയുമാണ് നായികമാര്‍.
ടി സീരീസും ബാലാജി മോഷൻ പിക്ചേഴ്‍സും ചേര്‍ന്നാണ് നിർമാണം. ജൂലൈ 29ന് ആണ് ചിത്രം റിലീസ് ചെയ്യും. വികാസ് ശിവരാമൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.
മോഹിത് സുരി തന്നെ ഒരുക്കി 2014ൽ റിലീസ് ചെയ്ത ഏക് വില്ലന്റെ തുടർച്ചയാണ് ഏക് വില്ലൻ റിട്ടേണ്‍സ്. സിദ്ധാർഥ് മൽഹോത്ര, ശ്രദ്ധ കപൂർ, റിതേഷ് ദേശ്മുഖ് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ചിത്രം ബോക്സ്ഓഫിസിൽ വലിയ വിജയം നേടിയിരുന്നു.