തന്റെ ചിത്രം ദേഹത്ത് പച്ചകുത്തിയ ആരാധികയ്ക്ക് സർപ്രൈസുമായി വിജയ് ദേവരകൊണ്ട. ലൈഗർ സിനിമയുടെ ഭാഗമായി സംഘടിപ്പിച്ച സൂപ്പർഫാൻ മീറ്റിന്റെ ഭാഗമായാണ് ഈ ആരാധികയെ കാണാൻ വിജയ് തീരുമാനിച്ചത്. ഇഷ്ടതാരത്തെ നേരിട്ടു കണ്ടതോടെ പൊട്ടിക്കരഞ്ഞ ആരാധികയെ താരം ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു.
വിജയ്ക്കൊപ്പം ലൈഗർ സിനിമയുടെ നിർമാതാവ് ചാർമി കൗറും സംവിധായകൻ പുരി ജഗന്നാഥും ഉണ്ടായിരുന്നു.
വിജയ് ദേവരകൊണ്ട ബോക്സിങ് താരമായി എത്തുന്ന ലൈഗറിൽ അനന്യ പാണ്ഡെയാണ് നായിക. ഹിന്ദിക്കു പുറമേ, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്.