നഗ്നനായി വിജയ് ദേവരകൊണ്ട; ലൈഗർ ഫസ്റ്റ്ലുക്ക്

liger
SHARE

ഗ്ലൗസ് ധരിച്ച് കയ്യിൽ റോസാപ്പൂക്കളുമായി പൂര്‍ണ നഗ്നനായി നിൽക്കുന്ന വിജയ് ദേവരകൊണ്ട! പുതിയ ചിത്രം ലൈഗറിന്റെ പോസ്റ്ററിലാണ് ശ്രദ്ധനേടുന്ന ബോൾഡ് ഗെറ്റപ്പിൽ ദേവരകൊണ്ട എത്തിയിരിക്കുന്നത്. ഗ്ലാമറസ് ലൂക്കിൽ എത്തുന്ന നായികമാരുടെ പോസ്റ്ററുകളെക്കാൾ കയ്യടിയാണ് താരത്തിനു ലഭിച്ചിരിക്കുന്നത്.

സാലാ ക്രോസ് ബ്രീഡ് എന്നാണ് പോസ്റ്ററിന്റെ ടാഗ് ലൈൻ. ഒരു ചായക്കടക്കാരനില്‍നിന്നു ലാസ്‌വെഗാസിലെ മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ചാംപ്യനിലേക്കെത്താന്‍ ശ്രമിക്കുന്ന യുവാവിന്റെ കഥയാണ് ലൈഗർ. പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന സ്പോർട്സ് ആക്‌ഷൻ ത്രില്ലറിന്റെ ക്ലൈമാക്‌സടക്കമുള്ള രംഗങ്ങള്‍ യുഎസിലാണ് ചിത്രീകരിച്ചത്.

‘എന്നില്‍നിന്നും എല്ലാം എടുത്ത സിനിമ, പെര്‍ഫോമന്‍സില്‍ മാനസികമായും ശാരീരികമായും ഏറ്റവും വെല്ലുവിളിയായ സിനിമ, ഞാന്‍ നിങ്ങള്‍ക്ക് എല്ലാം തരുന്നു, ഉടന്‍ നിങ്ങളിലേക്ക്,’ എന്നാണ് ഫസ്റ്റ് ലുക്ക് പങ്കു പങ്കുവച്ചുകൊണ്ട് ദേവരകൊണ്ട കുറിച്ചിരിക്കുന്നത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൽ ദേവരകൊണ്ടയുടെ നായിക അനന്യ പാണ്ഡേയാണ്. രമ്യ കൃഷ്ണനാണ് ചിത്രത്തിലെ മറ്റൊരു താരം. പ്രശസ്ത അമേരിക്കൻ ബോക്‌സിങ്‌ താരം മൈക്ക് ടൈസൺ അതിഥിവേഷത്തിലെത്തുന്നുണ്ട്.

ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ലൈഗര്‍ പ്രദര്‍ശനത്തിന് എത്തുക. തമിഴിലും കന്നഡയിലും മലയാളത്തിലും ലൈഗർ മൊഴിമാറ്റിയുമെത്തും. വിജയ് ദേവരകൊണ്ടയുടെ ആദ്യ ബോളിവുഡ് ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 2019ൽ അനൗൺസ് ചെയ്ത ചിത്രത്തിന്റെ ടൈറ്റിൽ 2021ലാണ് പുറത്തുവിട്ടത്. 2022 ചിത്രീകരണം പൂർത്തിയാക്കിയ ലൈഗർ ഓഗസ്റ്റ് 25 നാണ് തിയറ്ററിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

‘ഗീതാ ​ഗോവിന്ദ’ത്തിലൂടെ തെന്നിന്ത്യൻ ഹൃദയങ്ങൾ കീഴടക്കിയ തെലുങ്ക് താരമാണ് വിജയ് ദേവരകൊണ്ട. താരത്തിന്റെ ഓരോ ചിത്രത്തിനും വൻ വരവേല്പാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്ന് ലഭിക്കുന്നത്. പുരി ജന്ഗനാഥിന്റെ തന്നെ സംവിധാനത്തിലൊരുങ്ങുന്ന ജന ഗണമനയാണ് വിജയ് ദേവരകൊണ്ടയുടെ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രം. ശിവ നിരവ് സംവിധാനം ചെയ്യുന്ന ഖുശി എന്ന ചിത്രത്തിലും വിജയ് ദേവരകൊണ്ട നായകനായി എത്തുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS