മോഹൻലാലിനു പിന്നാലെ മഞ്ജുവിനെ തേടിയും കേന്ദ്ര ഗവൺമെന്റ് അംഗീകാരം

manju-tax
SHARE

ജിഎസ്ടി നികുതികൾ കൃത്യമായി ഫയൽ ചെയ്യുകയും അടയ്ക്കുകയും ചെയ്തതിന് നടിയും നിർമാതാവുമായ മഞ്ജു വാരിയരെ തേടി കേന്ദ്ര സർക്കാർ അംഗീകാരം. കേന്ദ്ര സാമ്പത്തിക മന്ത്രാലയത്തിൽ നിന്നുമാണ് ഈ അംഗീകാരം താരത്തെ തേടി എത്തിയത്. കൃത്യമായി ടാക്സ് നൽകുന്നവർക്ക് കേന്ദ്ര ഗവൺമെൻ്റ് നൽകുന്ന സർട്ടിഫിക്കറ്റ് ആണ് താരത്തിന് ലഭിച്ചത്. 

മോഹൻലാൽ ഉൾപ്പടെ പ്രമുഖ താരങ്ങൾക്കും ഈ അംഗീകാരം ലഭിച്ചിരുന്നു. ആന്റണി പെരുമ്പാവൂരിന്റെ നിർമാണ കമ്പനിയായ ആശിർവാദ് സിനിമാസിനും അംഗീകാരം ലഭിച്ചു. നിശ്ചിത തിയതികളില്‍ കൃത്യമായി നികുതിയടച്ചതിനാണ് അംഗീകാരം.

ലളിതം സുന്ദരം, മേരി ആവാസ് സുനോ, ജാക്ക് ആൻഡ് ജിൽ എന്നീ സിനിമകളാണ് മഞ്ജുവിന്റേതായി ഈ വർഷം റിലീസ് ചെയ്ത സിനിമകൾ. തമിഴിൽ അജിത്തിന്റെ  നായികയാണ് മഞ്ജു ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. വലിമൈ എന്ന ചിത്രത്തിനു ശേഷം എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS