ഒമർ ലുലുവിന്റെ ‘നല്ല സമയം’; നായകൻ ഇർഷാദ്

omar-irshad
ഒമർ ലുലു, ഇർഷാദ് അലി
SHARE

ഒമർ ലുലു ചിത്രത്തിൽ നായകനായി ഇർഷാദ്. പവർ സ്റ്റാറിനു ശേഷം ഒമർ ഒരുക്കുന്ന ‘നല്ല സമയം’ എന്ന ചിത്രത്തിലാണ് ഇർഷാദ് നായകനായി എത്തുന്നത്. ഒടിടി പ്ലാറ്റ്ഫോമിനു വേണ്ടിയാകും ചിത്രം നിർമിക്കുന്നത്. തൃശൂരിൽ പ്രശസ്ത താരം ബാബു ആന്റണിയുടെ ഭാര്യ എവ്‌ഗനിയ ആൻറണി ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിക്കും.

നാല് പുതുമുഖ നായികമാരെയാണ് ഒമർ ലുലു ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. വിജീഷ്, ജയരാജ് വാരിയർ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. 

ഹാപ്പി വെഡ്ഡിങ്, ചങ്ക്സ്, ഒരു അഡാറ് ലൗവ്, ധമാക്ക, പവര്‍ സ്റ്റാർ എന്നീ സിനിമകൾക്കു ശേഷം ഒമർ സംവിധാനം നിർവഹിക്കുന്ന ആറാമത്തെ ചിത്രമാണ് നല്ല സമയം. ബാബു ആന്റണി നായകനായെത്തുന്ന പവർ സ്റ്റാർ ഈ വർഷം തിയറ്ററുകളിലെത്തും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS