ഞാൻ ആരെയും ചീത്ത വിളിച്ചിട്ടില്ല, ആ സ്ക്രീൻഷോട്ട് വ്യാജം: ഒമർ ലുലു

omar-soubin
സൗബിൻ ഷാഹിർ, ഒമർ ലുലു
SHARE

നടൻ സൗബിൻ ഷാഹിറിനെ ചീത്ത വിളിക്കുന്ന തരത്തിൽ തന്റെ പേരിൽ പ്രചരിക്കുന്ന ഫെയ്സ്ബുക് സ്ക്രീൻഷോട്ട് വ്യാജമെന്ന് സംവിധായകൻ ഒമർ ലുലു. തന്റെ അറിവിൽ ഫെയ്സ്‌ബുക് പേജിൽ അത്തരമൊരു പോസ്റ്റ് വന്നിട്ടില്ല. ചില സുഹൃത്തുക്കൾ അയച്ചു തന്നപ്പോഴാണ് ഇത്തരമൊരു പോസ്റ്റിന്റെ കാര്യം അറിയുന്നതെന്നും അത് വ്യാജമാണെന്നും ഒമർ ലുലു മനോരമ ഓൺലൈനിനോട് പറഞ്ഞു.

ഒമർ ലുലുവിന്റെ വാക്കുകൾ

‘‘ഇന്നലെ മുതൽ ചില സുഹൃത്തുക്കൾ ഒരു സ്ക്രീൻ ഷോട്ട് അയച്ചു തന്ന് എന്താണ് ഇതിനു പിന്നിലെ വാസ്തവമെന്ന ചോദിക്കുന്നുണ്ട്. അപ്പോഴാണ് സിനിമാതാരം സൗബിൻ ഷാഹിറിനെ ചീത്ത വിളിച്ചുകൊണ്ടുള്ള ആ പോസ്റ്റിനെക്കുറിച്ച് ഞാൻ അറിയുന്നത്. എന്റെ ഫെയ്സ്‌ബുക് പേജ് മാനേജ് ചെയ്യുന്നത് നാലുപേരാണ്. അവർ ആരെങ്കിലും അത്തരമൊരു പോസ്റ്റ് ഇട്ടോ എന്ന് എനിക്ക് അറിയില്ല. എന്റെ പേജിൽ അത്തരമൊരു പോസ്റ്റ് ഞാൻ കണ്ടിട്ടില്ല. ഈ സ്ക്രീൻ ഷോട്ട് ആരോ മനഃപൂർവം ഉണ്ടാക്കി പ്രചരിപ്പിക്കുന്നതാണ് എന്നാണ് എനിക്ക് പറയാനുള്ളത്.’’

ബാബു ആന്റണി നായകനാകുന്ന പവർ സ്റ്റാർ ആണ് ഒമർ ലുലുവിന്റെ പുതിയ പ്രോജക്ട്. അന്തരിച്ച തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന്റേതാണ് തിരക്കഥ. അബു സലിം, റിയാസ് ഖാൻ, ബാബുരാജ് തുടങ്ങി നിരവധി അഭിനേതാക്കളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദൃശ്യം – 4നെ പറ്റിയാണ് ലാലേട്ടൻ ആലോചിക്കുന്നത് | Siddique | Asha Sarath | Peace

MORE VIDEOS